ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ് സി.പി. സുരേന്ദ്രൻ. കവി, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന അദ്ദേഹം ന്യൂ ഡൽഹിയിലാണ് താമസിക്കുന്നത്.
1958 ജൂൺ 9 ന് കേരളത്തിലെ ഒറ്റപ്പാലത്താണ് പവനൻ, പാർവ്വതി പവനൻ ദമ്പതികളുടെ മകനായി സുരേന്ദ്രൻ ജനിച്ചത്. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസ ശേഷം തൃശൂരിൽ നിന്ന് ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ആൻ അയേൺ ഹാർവെസ്റ്റ്, [1] ലോസ്റ്റ് ആൻഡ് ഫൗണ്ട് [2], ഹഡൽ[3], വൺ ലൗ ആൻഡ് ദ മെനി ലൈവ്സ് ഓഫ് ഓസിപ് ബി എന്നീ നോവലുകളും ജെമിനി 2, പൊസ്ത്യൂമസ് പോയെംസ്, കാനറീസ് ഓൺ ദ മൂൺ, പോർട്രൈറ്റ് ഓഫ് ദ സ്പേസ് വി ഒക്ക്യുപ്പൈ, അവൈലബിൾ ലൈറ്റ്: ന്യൂ ആൻഡ് കളൿറ്റഡ് പോയെംസ്[4] എന്നീ കവിതാസമാഹാരങ്ങളും രചിച്ച സുരേന്ദ്രൻ ഗൗർ ഹരി ദസ്താൻ[5], മായ് ഘട്ട്[6] എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.