“സിഖ് ജീവിതം” നയിക്കുവാൻ പൂർവ്വികരായ ഗുരുക്കന്മാർ നിർദ്ദേശിച്ചിട്ടുള്ള കൃത്യവും , ലളിതവും, പ്രായോഗികവുമായിട്ടുള്ള അനുശാനങ്ങളാണ് സിഖ് അനുഷ്ഠാനങ്ങളായി കരുതപ്പെടുന്നത്.
ദൈവനാമ സ്മരണ, സ്വപ്രയ്തനത്താലുള്ള ഉപജീവനം, ദാനശീലം എന്നിവയടങ്ങുന്ന ത്രി സ്തൂപങ്ങളുടെ പ്രയോഗമാണ് ഈ അനുഷ്ഠാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അന്ധവിശ്വാസങ്ങൾക്കോ, ചൂഷണാടിസ്ഥിതമായ ആചാരങ്ങൾക്കോ, അനർഥങ്ങളായ മന്ത്രോചാരങ്ങ്ങൾക്കൊ യാതൊരു സ്ഥാനവും നൽകാതെയാണ് ഗുരുക്കനമാർ ഈ അനുഷ്ഠാനങ്ങൾ നിർദ്ദേശിച്ചത്. കുലമഹിമയോ , പൂർവ്വിക സുകൃതമോ ഒന്നും ആർക്കും ഒരു സവിശേഷതയും അനുവദിക്കുന്നില്ല എന്ന അധ്യാപനവും ഇതിനു പിന്നിലുണ്ട്.
ചിട്ടയായ ജീവിത ക്രമത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു
2. പ്രാർതഥനകളും കീർത്തനങ്ങളും ചൊല്ലികൊണ്ട് ദൈവ വിചാരത്തിൽ വ്യാപൃതനായിരിക്കുക.കീർത്തനങ്ങൾ പലതും സംഗീതാധിഷ്ഠതിമാണ്.
3.ഏത് ജോലിയും ചെയ്യാൻ സന്നദ്ധമായികൊണ്ട് സാമൂഹ്യ സേവനം അർപ്പിക്കുക, തൂക്കുക , തുടയ്ക്കുക, കഴുകുക, തുടങ്ങിയ ജോലികൾ ഗുരുദ്വാരകളിലും , വൃദ്ധജന ഭവനങ്ങളിലും ചെയ്യുന്ന
ത് ഇതിന്റെ ഭാഗമാണ്. ഇത് വഴി മനസ്സിനെ ശുദ്ധീകരിക്കുക
4.എല്ലാ കാര്യങ്ങളിലും സത്യത്തെ മുറുക്കെ പിടിക്കുക
5.സഹജീവികളോട് ദയയോടെയും കരുണയോടെയും വർത്തിക്കുക
6. സൽക്കർമ്മ കൃയകൾ അനുഷ്ഠിച്ച് മറ്റുള്ളവർക്ക് മാതൃകയാവുന്ന ഗുരുമുഖ് ആവുക