Zineb Triki | |
---|---|
ജനനം | 1980 (വയസ്സ് 44–45) Casablanca, Morocco |
ദേശീയത |
|
കലാലയം | McGill University Sorbonne University |
അറിയപ്പെടുന്നത് | The Bureau |
മൊറോക്കൻ വംശജയായ ഒരു ഫ്രഞ്ച് നടിയാണ് സിനബ് ട്രിക്കി (അറബിക്: ﺯﻳﻨﺐ ﺗﺮﻳﻜﻲ; ജനനം 1980) ഫ്രഞ്ച് ടെലിവിഷൻ പരമ്പരയായ ദി ബ്യൂറോയിലെ നാദിയ എൽ മൻസൂർ എന്ന കഥാപാത്രത്തിലൂടെ അവർ പ്രശസ്തയാണ്.
1980-ൽ മൊറോക്കോയിലാണ് സൈനബ് സിനബ് ജനിച്ചത്. ഒരു ഫ്രഞ്ച് സ്കൂളിൽ ചേർന്ന അവർ അവിടെ തിയേറ്ററും ക്ലാസിക്കൽ നൃത്തവും പഠിച്ചു. ഹൈസ്കൂളിൽ ചേരാൻ 15-ആം വയസ്സിൽ അവർ പാരീസിലേക്ക് മാറി.[1]
കാനഡയിലെ മക്ഗിൽ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അവർ 2003-ൽ NY ലെ യുഎൻ ആസ്ഥാനത്ത് ഇന്റേൺഷിപ്പ് ചെയ്തു.[2] പാരീസിലെ സോർബോൺ സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് പാരീസിലെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനിൽ മറ്റൊരു ബിരുദാനന്തര ബിരുദം നേടി.[1]
14h05, ദി മിസാഡ്‌വെഞ്ചേഴ്‌സ് ഓഫ് ഫ്രാങ്ക് ആൻഡ് മാർത്ത എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ 2009 മുതൽ ട്രിക്കി തന്റെ അഭിനയ ജീവിതം സജീവമായി ആരംഭിച്ചു. 2013-ൽ Deux fenêtres, La Marche verte (2016) എന്നിവയായിരുന്നു അവരുടെ ആദ്യ ചലച്ചിത്ര വേഷങ്ങൾ.[3] ദി ബ്യൂറോ എന്ന ടിവി പരമ്പരയാണ് നാദിയ എൽ മൻസൂർ എന്ന കഥാപാത്രത്തിലൂടെ അവളെ ശ്രദ്ധേയയാക്കിയത്.
2017-ൽ പുറത്തിറങ്ങിയ ഡി ടൗട്ട്സ് മെസ് ഫോഴ്‌സ് എന്ന ചിത്രത്തിലെ നാസിമിന്റെ അമ്മയായി അഭിനയിച്ച അവരുടെ അഭിനയം ചെറുതും ബുദ്ധിമുട്ടുള്ളതുമായ ഈ വേഷത്തിൽ തിളങ്ങി. [4]
ഇനിപ്പറയുന്ന ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ട്രിക്കി അഭിനയിച്ചിട്ടുണ്ട്:[3]