Simple Kapadia | |
---|---|
ജനനം | Mumbai, India | 15 ഓഗസ്റ്റ് 1958
മരണം | 10 നവംബർ 2009 Mumbai, Maharashtra, India | (പ്രായം 51)
തൊഴിൽ | Actress, costume designer |
സജീവ കാലം | 1977–2009 |
ജീവിതപങ്കാളി(കൾ) | Rajinder Singh Shetty |
കുട്ടികൾ | Karan Kapadia |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ | National Film Award for Best Costume Design for Rudaali (1994) |
ഹിന്ദി ചലച്ചിത്ര നടിയും കോസ്റ്റ്യൂം ഡിസൈനറുമായിരുന്നു സിമ്പിൾ കപാഡിയ (ജനനം:15 ഓഗസ്റ്റ് 1958; മരണം:10 നവംബർ 2009). 1987 മുതൽ 2009 ൽ മരിക്കുന്നതുവരെ തന്റെ പ്രൊഫഷണൽ കരിയറിൽ സിമ്പിൾ കപാഡിയ സജീവമായിരുന്നു. 1977ൽ അനുരോദ് എന്ന ചിത്രത്തിലൂടെയാണ് സിമ്പിൾ കപാഡിയ ചലച്ചിത്ര അഭിനയരംഗത്ത് പ്രവേശിച്ചത്. 1987 ലെ പരാഖ് എന്ന സിനിമയിലെ അഭിനയത്തിനു ശേഷം കോസ്റ്റ്യൂം ഡിസൈനറായി ഹിന്ദി ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചു. പ്രശസ്ത ചലച്ചിത്ര നടി ഡിമ്പിൾ കപാഡിയയുടെ സഹോദരിയാണ് സിമ്പിൾ കപാഡിയ. 1994ൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ പുരസ്കാരം സിമ്പിൾ കപാഡിയ നേടിയിട്ടുണ്ട്.
1958 ഓഗസ്റ്റ് 15 ന് സിമ്പിൾ കപാഡിയ ജനിച്ചു.[1] ചുന്നിഭായ്, ബെറ്റി കപാഡിയ എന്നിവരായിരുന്നു സിമ്പിൾ കപാഡിയയുടെ മാതാപിതാക്കൾ. മൂത്ത സഹോദരി ഡിംപിൾ കപാഡിയ, ഇളയ സഹോദരി റീം കപാഡിയ ( അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം മരിച്ചു പോയി), സുഹൈൽ (മുന്നാ കപാഡിയ) എന്നീ 3 സഹോദരങ്ങൾക്കൊപ്പമാണ് അവൾ വളർന്നത്.[2]
1992 ജൂൺ 25 ന് സിഖ് സർദാറായ രജീന്ദർ സിംഗ് ഷെട്ടിയെ വിവാഹം കഴിച്ചു. അവർക്ക് കരൺ കപാഡിയ എന്ന മകനുണ്ടായി. ട്വിങ്കിൾ ഖന്നയെയും റിങ്കിൾ ഖന്നയെയും പരിപാലിക്കുന്ന അമ്മായിയുമായിരുന്നു സിമ്പിൾ കപാഡിയ.[3][4][2]
പ്രശസ്ത അഭിനേതാവായ രാജേഷ് ഖന്നയുടെ സിസ്റ്റർ-ഇൻ-ലോ ആണ് സിമ്പിൾ കപാഡിയ.
1977 ൽ തന്റെ 18-ാം വയസ്സിൽ അനുരോദ് എന്ന ചിത്രത്തിലെ സുമിതാ മാത്തൂർ എന്ന കഥാപാത്രത്തിലൂടെ സിമ്പിൾ കപാഡിയ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തന്റെ സഹോദരനും നടനുമായ രാജേഷ് ഖന്നയോടൊന്നിച്ചാണ് സിമ്പിൾ കപാഡിയ ഈ ചിത്രത്തിൽ അഭിനയിച്ചത്.[5] ഷക്ക, ചക്രവ്യൂഹം എന്നീ ചിത്രങ്ങളിൽ ജിതേന്ദ്രയുടെ ജോഡിയായി സിമ്പിൾ കപാഡിയ അഭിനയിച്ചു.[1]
ലൂത്മാർ, സമാനെ കോ ദിഖാന ഹേ, ജീവൻ ധാര, ദുൽഹ ബിക്ട ഹേ എന്നീ ചിത്രങ്ങളിൽ അവർ സഹനടിയായി അഭിനയിച്ചു. 1985ൽ ശേഖർ സുമനോടൊപ്പം റെഹ്ഗുസാർ എന്ന ആർട്ട് ഫിലിമിൽ അഭിനയിച്ചു. 1987 ൽ പരാഖ് എന്ന സിനിമയിലെ ഒരു ഐറ്റം ഗാനരംഗത്തിലെ അഭിനയത്തോടെ സിമ്പിൾ കപാഡിയ അഭിനയരംഗത്ത് നിന്ന് വിരമിച്ചു.[1]
തന്റെ അവസാനത്തെ അഭിനയത്തിന് ശേഷം പിന്നീട് അവർ ഒരു കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചു. സണ്ണി ഡിയോൾ, തബു, അമൃത സിംഗ്, ശ്രീദേവി, പ്രിയങ്ക ചോപ്ര എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കൾക്കായി വിവിധ സിനിമകളിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്.[2]
1994 ൽ റുഡാലിയിലെ വസ്ത്രാലങ്കാരത്തിന് അവർ ദേശീയ അവാർഡ് നേടി.[6] പിന്നീട് റോക്ക് സാകോ തോ റോക്ക് ലോ, ഷഹീദ്, ഇന്ത്യൻ, ചാച്ചി 420 എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ സിനിമകൾക്കായി അവർ വസ്ത്രാലങ്കാരം ചെയ്തു. [citation needed]
2006 ൽ പുറത്തിറങ്ങിയ ഗഫ്ല എന്ന സിനിമയ്ക്കായാണ് സിമ്പിൾ കപാഡിയ അവസാനമായി വസ്ത്രാലങ്കാരം ചെയ്തത്.
വർഷം. | തലക്കെട്ട് |
---|---|
1977 | അനുരോധ് |
1978 | ചക്രവ്യൂഹം |
1979 | അഹ്സാസ് |
1979 | കിഴക്കും മേർക്കും സന്ധികരണ |
1980 | മൻ പസന്ദ് |
1980 | ലൂത്മാർ |
1981 | ശക്ക |
1981 | സമാനെ കോ ദിഖാന ഹേ |
1981 | പരഖ് |
1982 | ദുൽഹ ബിക്താ ഹേ |
1982 | ജീവൻ ധാര |
1982 | തുമാരേ ബിന |
1984 | ഹം രഹേ നാ ഹം |
1985 | റഹ്ഗുസാർ |
1986 | പ്യാർ കെ ദോ പാൽ |
വർഷം. | തലക്കെട്ട് |
---|---|
1987 | ഇൻസാഫ് |
1989 | ഷഹ്സാദെ |
1990 | ദൃഷ്ടി |
1990 | ലേക്കിൻ |
1991 | അജൂബ |
1993 | ഡാർ |
1993 | ആജ് കീ ഔരത് |
1993 | രുദാലി |
1995 | ബർസാത്ത് |
1996 | ഘടക്ഃ ലെതൽ |
1996 | ജാൻ. |
1996 | ഉഫ് യേ മൊഹബ്ബത്ത് |
1996 | അജയ് |
1998 | ചാച്ചി 420 |
1998 | ജബ് പ്യാർ കിസെ ഹോതാ ഹേ |
1999 | യേ ഹേ മുംബൈ മേരീ ജാൻ |
2001 | ഇന്ത്യൻ |
2001 | പ്യാർ സിന്ദഗി ഹേ |
2001 | കസം |
2002 | 23 മാർച്ച് 1931: ഷഹീദ് |
2003 | ദി ഹീറോഃ ലവ് സ്റ്റോറി ഓഫ് എ സ്പൈ |
2004 | റോക്ക് സാകോ തോ റോക്ക് ലോ |
2005 | സോച്ച നാ താ |
2006 | നക്ഷ |
2006 | ഗഫ്ല |
2006ൽ സിമ്പിൾ കപാഡിയയ്ക്ക് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. ശക്തിയായ വേദന ഉണ്ടായിരുന്നിട്ടും സിമ്പിൾ കപാഡിയ തന്റെ ജോലി തുടർന്നു. 2009 നവംബർ 10 ന് മുംബൈ അന്ധേരിയിലെ ഒരു ആശുപത്രിയിൽ വച്ച് 51 ആം വയസ്സിൽ അവർ മരിച്ചു.
<ref>
ടാഗ്; "ToISuccumbs09" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
<ref>
ടാഗ്; "TelegraphSisterAct09" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു