പ്രമാണം:CityofJoy.jpg | |
കർത്താവ് | Dominique Lapierre |
---|---|
യഥാർത്ഥ പേര് | La cité de la joie |
പരിഭാഷ | Kathryn Spink |
രാജ്യം | France |
ഭാഷ | French |
പ്രസാധകർ | Arrow |
പ്രസിദ്ധീകരിച്ച തിയതി | 1985 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1985 |
ഏടുകൾ | 544 |
ISBN | 0-09-914091-8 |
ഫ്രഞ്ച് എഴുത്തുകാരനായ ഡൊമിനിക് ലാപിയറിന്റെ പ്രസിദ്ധമായ നോവലാണ് സിറ്റി ഓഫ് ജോയ് (City of Joy). 1992 ൽ ഈ നോവലിനെ ആസ്പദമാക്കി റൊളൻഡ് ജൊഫീ എന്ന സിനിമാസംവിധായൻ സിറ്റി ഓഫ് ജോയ് എന്ന പേരിൽ തന്നെ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഈ നോവലിൽനിന്നാണ് കൊൽക്കത്തയ്ക്ക് "സിറ്റി ഓഫ് ജോയ്" എന്ന് വിളിപ്പേരുണ്ടായത്.
ഫാദർ സ്റ്റീഫൻ കൊവൽസ്കി എന്ന ഒരു യുവ പോളിഷ് പുരോഹിതനും അവനു ചുറ്റും നടക്കുന്ന പ്രശ്നങ്ങളും അത്യാഹിതങ്ങളുമാണ് നോവലിന്റ ഇതിവൃത്തം. ഹസരി പാൽ എന്ന റിക്ഷാകാരനുണ്ടാകുന്ന ദുരിതങ്ങളും, മാക്സ് ലൊഎബ് എന്ന യുവ അമേരിക്കൻ ഡോക്ടറുടെ അനുഭവങ്ങളും നോവലിലെ പ്രധാന ഉള്ളടക്കങ്ങളാണ്.
1986 ൽ ക്രിസ്റ്റഫർ പുരസ്കാരം[1] ഈ നോവലിന് ലഭിച്ചു. മനുഷ്യ ആത്മാവിൻറെ ഉയർന്ന മൂല്യങ്ങൾ കാണിക്കുന്ന ക്രിയാത്മകമായ സൃഷ്ടി എന്ന നിലയിലാണ് പുരസ്കാരം ലഭിച്ചത്.
കൊൽകത്തയിലെ പിൽഘാനക്കടുത്തുള്ള ആനന്ദ് നഗർ എന്ന ചേരിയും അതിന്റെ ചുറ്റുപാടുമാണ് നോവലിലൂടെ ഡൊമിനിക് ലാപിയർ വിവരിക്കുന്നത്. ദുരിതങ്ങളനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി സ്വയം ജീവിതം സമർപ്പിക്കാൻ സ്വീഡനിൽ നിന്നും 1972 ൽ ഇന്ത്യയിലെത്തിയ ഗാസ്റ്റൺ ദയാനന്ദ് എന്ന നഴ്സിനെ ആസ്പമാക്കി ലാപിയർ സൃഷ്ടിച്ച കഥാപാത്രമാണ് നോവലിലെ പ്രധാന കഥാപാത്രമായ ഫാദർ സ്റ്റീഫൻ കൊവൽസ്കി എന്ന യുവ പോളിഷ് പുരോഹിതൻ. [2] [3]. മദർ തെരേസയെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും നോവലിൽ പ്രതിപാദിക്കുന്നുണ്ട്.
ഈ നോവലിനെ ആസ്പദമാക്കി 1992 ൽ സ്റ്റി ഓഫ് ജോയ് എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. റൊളൻഡ് ജൊഫീ സംവിധാനം ചെയ്തത സിനിമയിൽ സ്വായ്സെ പാട്രിക് ആണ് നായകവേഷമിട്ടത്.