സിസ്ടെമ സാക് ആക്റ്റൂൺ | |
---|---|
Location | Tulum Municipality, Quintana Roo, Mexico |
Coordinates | 20°14′47.6″N 87°27′50.8″W / 20.246556°N 87.464111°W |
Depth | 101.2 മീറ്റർ (332 അടി)[1] |
Length | underwater: 259.471 കിലോമീറ്റർ (851,280 അടി)[1] total: 346.740 കിലോമീറ്റർ (1,137,600 അടി)[2] |
Discovery | November 26, 1987 |
Geology | Limestone |
Entrances | 187 Cenotes[1] |
Difficulty | Advanced cave diving |
മെക്സിക്കോയിൽ യുകതാൻ പെനിൻസുലയിലെ കരീബിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു അന്തർജല ഗുഹ സംവിധാനമാണ് സിസ്ടെമ സാക് ആക്റ്റൂൺ (സ്പാനിഷ്, യുകറ്റെക് മായ ഭാഷകളിൽ വെളുത്ത ഗുഹകൾ എന്ന് അർഥം). നിലവിൽ ലോകത്തിലെ ഏറ്റവും വലിയ അന്തർജല ഗുഹാ സംവിധാനമായി ഇത് കരുതപ്പെടുന്നു.
ടുളും മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറ് വശത്ത് ഗ്രാൻ സെൻനോട്ടിൽ നിന്ന് 5 കിലോമീറ്റർ (3.1 മൈൽ) പര്യവേഷണം ആരംഭിച്ചു. ഈ ഗുഹാപൂർണ സംവിധാനത്തിന്റെ മുഴുവൻ ഭാഗവും ടുളും മുനിസിപ്പാലിറ്റിയുടെ ക്വിന്താനാ റൂയിലാണ്.
2007 ന്റെ തുടക്കത്തിൽ സിസ്ടെമ നോഹോച് നാഹ് ചിച് അന്തർ-ജല ഗുഹയും സിസ്റ്റിമാ സാക് ആക്റ്റൂൺ തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും ഇതിനെ ലോകത്തിലെ സർവേ ചെയ്തിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ അന്തർ-ജല ഗുഹയായി കണക്കാക്കുകയും ചെയ്തു.[3] 2007 മുതൽ മറ്റൊരു അന്തർ-ജല ഗുഹ സംവിധാനമായ സിസ്ടെമ ഓക്സ് ബെൽ ഹായും സിസ്ടെമ സാക് ആക്റ്റൂണും ഏറ്റവും ദൈർഘ്യമേറിയ അന്തർ-ജല ഗുഹയായി മാറിമാറി അറിയപ്പെടുന്നു. വരണ്ട പ്രദേശങ്ങൾ കൂടി കണക്കിലെടുത്താൽ ലോകത്തിലെ രണ്ടാമത്തെതും, മെക്സിക്കോയിലെ ഏറ്റവും വലിയ ഗുഹയുമാണ് സിസ്ടെമ സാക് ആക്റ്റൂൺ.[2] [4]
2018 ൽ സിസ്ടെമ ഡോഷ് ഓഹോസ് അന്തർ-ജല ഗുഹയും (84 കിലോമീറ്റർ) സിസ്റ്റിമാ സാക് ആക്റ്റൂൺ അന്തർ-ജല ഗുഹയും (263 കിലോമീറ്റർ) തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും സംയുക്ത സംവിധാനം ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ഗുഹകളിലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. [5]