കോയമ്പത്തൂർ ജില്ലയിലെ ആത്തുപൊള്ളാച്ചി ഗ്രാമത്തിൽ ജനിച്ചു. തമിഴിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. ഭാരതിയാർ സർവകലാശാലയിൽ അദ്ധ്യാപകനായിരുന്നു. 1970 കളിൽ വാനമ്പാടി പ്രസ്ഥാനം എന്നറിയപ്പെട്ട തമിഴ് സാഹിത്യ മുന്നേറ്റത്തിന്റെ തുടക്കകാരനായിരുന്നു. വാനമ്പാടി, അന്നം വിടും ദൂത് തുടങ്ങിയ ലിറ്റിൽ മാസികകളുടെ പത്രാധിപരായും പ്രവർത്തിച്ചു. പത്തോളം കാവ്യ സമാഹാരങ്ങളും വിമർശന ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2003 ൽ ഒരു ഗ്രാമത്തു നദി എന്ന കാവ്യ സമാഹാരത്തിന് കവിതയ്ക്കുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
2001 ൽ ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി തമിഴിലാക്കിയതിന് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിലവിൽ സാഹിത്യ അക്കാദമിയുടെ തമിവ് ഉപദേശക സമിതി കൺവീനറാണ്.[1][2][3][4][5][6][7]