Sita Mata Wildlife Sanctuary | |
---|---|
![]() A view of Sita Mata sanctuary | |
Nearest city | Pratapgarh |
Coordinates | 24°04′N 74°25′E / 24.067°N 74.417°E |
Area | 422.95 sq km |
Established | നവംബർ 1, 1979 |
www |
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ പ്രതാപ്ഗാർഹ് ജില്ലയിലെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതമാണ് സീത മാതാ വന്യജീവിസങ്കേതം. 1979 നവംബർ 2 ന് രാജസ്ഥാൻ സർക്കാർ ഈ വന്യജീവിസങ്കേതം പ്രഖ്യാപിച്ചു (നം. എഫ് 11 (9) റവന്യു/8/79, ഡേറ്റഡ് 2/11/1979). 422.95 ചതുരശ്രകിലോമീറ്ററാണ് ഈ വന്യജീവിസങ്കേതത്തിന്റെ വിസ്തൃതി. ഈ ജില്ലയുടെ 40% വും ഇടതൂർന്ന വനങ്ങൾ നിറഞ്ഞ ഈ വന്യജീവിസങ്കേതമാണ്. മാൾവ പീഠഭൂമി, വിന്ധ്യാചല മലനിരകൾ ആരവല്ലി പർവ്വതങ്ങൾ എന്നിവയുടെ സംഗമസ്ഥാനമാണ് ഇവിടം.
മുൻ കളക്റ്ററും ജില്ലാ ജഡ്ജിയുമായിരുന്ന ഹേമന്ത് ശേഷ് വനാധികാരികളുടെയും എംപിമാരുടെയും സഹായത്തോടെ ഈ സ്ഥലം ദേശീയോദ്യാനമായി പ്രഖ്യാപിക്കാനുള്ള ശുപാർശകൾ നടത്തിവരുന്നു.