സീതാംശു യശസ്ചന്ദ്ര | ||
---|---|---|
ജനനം | സീതാംശു യശസ്ചന്ദ്ര മേത്ത 18 ഓഗസ്റ്റ് 1941 ഭുജ് (ഇപ്പോൾ ഗുജറാത്തിലെ കച്ച്) | |
തൊഴിൽ | കവി, സാഹിത്യ നിരൂപകൻ, നാടകകൃത്ത്, എഡിറ്റർ | |
ഭാഷ | ഗുജറാത്തി | |
ദേശീയത | ഇന്ത്യൻ | |
പഠിച്ച വിദ്യാലയം |
| |
കാലഘട്ടം | ആധുനിക ഗുജറാത്തി സാഹിത്യം | |
ശ്രദ്ധേയമായ രചന(കൾ) | ജടായു (1986) | |
അവാർഡുകൾ |
| |
പങ്കാളി | അഞ്ജനി ബെൻ (m. 1966) | |
കയ്യൊപ്പ് | ||
|
ഗുജറാത്തി കവിയും നാടകകൃത്തും സാഹിത്യനിരൂപകനുമാണ് സീതാംശു യശസ്ചന്ദ്ര മേത്ത (ജനനം: 1941).[1] ഇദ്ദേഹത്തിന്റെ ജടായു എന്ന കവിതാ സമാഹാരത്തിന് 1987-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വഖാർ എന്ന കവിതാസമാഹാരത്തിന് 2017-ലെ സരസ്വതി സമ്മാനവും ലഭിച്ചിട്ടുണ്ട്. 2006-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.[2]
1941 ഓഗസ്റ്റ് 18-ന് ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭുജ് ഗ്രാമത്തിലാണ് സിതാംശു യശശ്ചന്ദ്ര മേത്തയുടെ ജനനം.[3][4][5] മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നു ഗുജറാത്തിയിലും സംസ്കൃതത്തിലും ബി.എ. ബിരുദം നേടിയ സീതാംശു മേത്ത 1965-ൽ ബോംബെ സർവകലാശാലയിലെ ബിരുദാനന്തര ബിരുദപഠനം പൂർത്തിയാക്കി. 1970-ൽ അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിലും പഠിച്ചിട്ടുണ്ട്.[3][6][7] 1966 മേയ് 8-ന് അഞ്ജനിബെന്നിനെ വിവാഹം കഴിച്ചു. രണ്ടു മക്കളാണ് ഇവർക്കുള്ളത്.[8]
1972 മുതൽ 1975 വരെ മിഥിബായ് കോളേജിലും 1983-ൽ മഹോരാജാ സോയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡയിലും ഗുജറാത്തി അധ്യാപകനായി പ്രവർത്തിച്ചു. പിന്നീട് പല സർവകലാശാലകളിലും അധ്യാപകനായിരുന്ന സിതാംശു സൗരാഷ്ട്ര സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി നിയമിതനായി.[3][7][6][9]
സിതാംശു മേത്ത പ്രധാനമായും ഗുജറാത്തി ഭാഷയിലാണ് കൃതികൾ എഴുതിയിരുന്നത്. അവയിൽ പലതും ഹിന്ദിയിലേക്കും മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.[3] പ്രധാനമായും സർറിയലിസം ശൈലിയിലാണ് സിതാംശു മേത്ത രചനകൾ നിർവ്വഹിച്ചിരുന്നത്.[7][10][11] ഒഡീസസ് നു ഹസേലു (1974), ജടായു (1986) and വഖാർ (2008) എന്നിവയാണ് സീതാംശുവിന്റെ പ്രധാന കവിതാസമാഹാരങ്ങൾ. 1978-ൽ മോഹൻ ജൊദാരോ എന്ന കവിതാ സമാഹാരം ഒരു സംസ്കൃത മാസികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.[7] നിരവധി ഇംഗ്ലീഷ് നാടകങ്ങൾ ഗുജറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ജടായു എന്ന കവിതാ സമാഹാരത്തിനു 1987-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1] അതേ വർഷം തന്നെ രഞ്ജിത്രം സുവർണ ചന്ദ്രക് പുരസ്കാരവും ലഭിച്ചു. 2006-ൽ രാജ്യത്തെ ഏറ്റവും ഉയർന്ന നാലാമത്തെ ബഹുമതിയായ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു.[12][13][14] മധ്യപ്രദേശ് സർക്കാരിന്റെ രാഷ്ട്രീയ കബീർ സമ്മാൻ (1998) ഗുജറാത്ത് സർക്കാരിന്റെ നാനാലാൽ പുരസ്കാരം എന്നിവ ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങളും സിതാംശു മേത്ത നേടിയിട്ടുണ്ട്.[1][9][7] വഖാർ എന്ന കവിതാ സമാഹാരത്തിന് 2017-ലെ സരസ്വതി സമ്മാനവും ലഭിച്ചു.[15]
{{cite thesis}}
: CS1 maint: year (link)