സീമ ജി നായർ | |
---|---|
ജനനം | മുണ്ടക്കയം, കോട്ടയം, കേരളം, ഇന്ത്യ | 21 ഏപ്രിൽ 1968
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫിലിം അഭിനേതാവ് |
സജീവ കാലം | 1989–present |
കുട്ടികൾ | ആരോമൽ |
മാതാപിതാക്കൾ | എം ജി. ഗോപിനാഥൻ പിള്ള, ചേർത്തല സുമതി |
ബന്ധുക്കൾ | രേണുക ഗിരിജൻ (സഹോദരി) എ ജി അനിൽ(സഹോദരൻ) ദീപക് ദേവ് (ബന്ധു) |
സീമ ജി.നായർ 1968 ഏപ്രിൽ 21 മുണ്ടക്കയത്ത് ജനിച്ചത്. മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കൂന്ന ഒരു ഇന്ത്യൻ നടിയാണ്. [1] മലയാള സിനിമയിൽ പ്രമുഖ നടിമാരിലൊരാളാണ് സീമ ജി.നായർ . [2] 50 ൽ അധികം നിരവധി സിനിമകളിലും ടി.വി. സീരിയലുകളിലും അഭിനയിച്ചു. 2014-ൽ മോസ്കോ എന്ന ടെലിഫിലിമിൽ മികച്ച നടിക്ക് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട് [3]
എം.ജി. ഗോപിനാഥൻ പിള്ളയുടെയും ചേർത്തല സുമതിയുടെയും (ഒരു മുൻ നാടക കലാകാരി) മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ജനിച്ചു . തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ സംഗീതം പഠിച്ചു. സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. [4] സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
അവർ വിവാഹമോചിതയാണ്. അതിൽ അവൾക്ക് ഒരു മകൻ ഉണ്ട്, ആരോമൽ. ഇപ്പോൾ കൊച്ചിയിൽ തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്.
സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു. കേരള ഡിവിഷനു വേണ്ടി മെയ്ക്-എ-വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗമാണ്. കൈരളി ടി.വി.യുടെ നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. സൂര്യ ടി.വി.യിൽ രസികരാജാ നമ്പർ 1 എന്ന ജനപ്രിയ റിയാലിറ്റി ഷോ വിധികർത്താവായിരുന്നു. വാലന്റൈൻസ് കോർണർ, വാൽക്കണ്ണാടി, നമ്മൾ തമ്മിൽ, ശ്രീകണ്ഠൻ നായർ ഷോ എന്നി ജനപ്രിയ ടോക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.
1990-2000
2000-2010
2010–പ്രേസേന്റ്റ്