സു. വെങ്കിടേശൻ | |
---|---|
ജനനം | മധുര |
ഭാഷ | തമിഴ് |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഭാരതീയൻ |
വിദ്യാഭ്യാസം | ബി.കോം പഠനം പൂർത്തിയാക്കി. |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് |
പ്രമുഖ തമിഴ് നോവലിസ്റ്റും തമിഴ് നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ(പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം) സംസ്ഥാന സെക്രട്ടറിയുമാണ് സു. വെങ്കിടേശൻ (ജനനം. 1970, Tamil: சு. வெங்கடேசன்). 2011 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ കാവൽ കോട്ടം എന്ന തമിഴ് നോവലിനായിരുന്നു.
രാ. സുബ്ബറാമിന്റെയും നല്ലമ്മാളുടെയും മകനായി 16 മാർച്ച് 1970 ൽ ജനിച്ചു.ബി.കോം പഠനം പൂർത്തിയാക്കി. മുഴുവൻ സമയ കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകനാണ്. 2006 ൽ തിരുപ്രംകുണ്ഡ്രം അസംബ്ളി നിയോജകമണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ആദ്യ നോവലാണ് കാവൽകോട്ടം. തമിഴ് സംവിധായകനായ വസന്തബാലൻ അരവാൻ എന്ന പേരിൽ ഇത് സിനിമയാക്കി.[1] പത്തുവർഷത്തിലേറെയെടുത്തെഴുതിയ ആയിരത്തിനാൽപ്പത് പുറങ്ങളുള്ള ഒരു ബഹൃത്തായ കൃതിയാണിത്. സിപിഐ എമ്മിന്റെ മധുര ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്[2]
കാവൽകോട്ടം പതിമൂന്നാമത്തെ പുസ്തകം. മുമ്പ് കവിതകളും സംസ്കാരത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളും പുസ്തകമാക്കി.[3]
ഭാര്യ : കമല മക്കൾ : യാഴിനി, തമിഴിനി