പത്മശ്രീ സുകുമാരി | |
---|---|
ജനനം | ഒക്ടോബർ 6, 1940 |
മരണം | മാർച്ച് 26, 2013 | (പ്രായം 72)
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1948 - 2013 |
ജീവിതപങ്കാളി | എ. ഭീംസിംഗ് |
കുട്ടികൾ | ഡോ.സുരേഷ് |
മാതാപിതാക്കൾ | മാധവൻ നായർ, സത്യഭാമ അമ്മ |
അവാർഡുകൾ | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച സഹനടി 1974 - വിവിധ ചിത്രങ്ങൾ 1978 - വിവിധ ചിത്രങ്ങൾ 1979 - വിവിധ ചിത്രങ്ങൾ 1985-അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ |
വെബ്സൈറ്റ് | http://www.sukumari.com |
പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 6-- 2013 മാർച്ച് 26). ചലച്ചിത്ര രംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു അവർ.[1]. പത്താമത്തെ വയസ്സു മുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചു തുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
Year | Title | Channel | Role | Language | Notes |
---|---|---|---|---|---|
2020 | Amma | Kairali TV | Mother Superior | Malayalam | Untelecasted on TV YouTube release 2020 |
2013 | Hai | Malayalam TV | Omana | Malayalam | |
2012 | Malakhamar | Mazhavil Manorama | Devakiyamma | Malayalam | |
2012 | Daivathinu Swantham Devootty | Mazhavil Manorama | Devootty's grandmother | Malayalam | |
2011-2013 | Akashadoothu (TV series) | Surya TV | Brigithamma | Malayalam | Relaunched in 2020 |
2010-2012 | Swamiye Saranamayyappa | Surya TV | Manikandan's grandmother | Malayalam | |
2010 | Swamiye Saranam Ayyappa | Vijay TV | Ayyappan's grandmother | Tamil | |
2010 | Amme Devi | Surya TV | - | Malayalam | Acted with Namitha Pramod |
2010 | Swami Ayyappan Saranam | Asianet | Varassiar, Govindan's mother | Malayalam | |
2009-2010 | Thulabharam | Surya TV | - | Malayalam | Acted with Suresh Krishna |
2009 | Coimbatore Ammayi | Amrita TV | Visalakshi/Ammayi | Malayalam | |
2008 | Aliyanmarum Penganmarum | Amrita TV | Vishnu's grandmother | Malayalam | Acted with Chippy |
2008-2010 | Sree Mahabhaghavatham | Asianet | Lakshmi Amma | Malayalam | |
2007-2009 | Sreeguruvaaoorappan | Surya TV | Narayanan Nampoothiri's mother (Antharjanam) | Malayalam | Relaunched in 2020 |
2007-2009 | Velankani Mathavu | Surya TV | Ammaamma | Malayalam | Relaunched in 2020 |
2007-2008 | Nombarappoovu | Asianet | Amma | Malayalam | |
2007 - 2008 | Sandhyalekshmi | Amrita TV | Devan's mother | Malayalam | |
2007 | Madhavam | Surya TV | Oppamma | Malayalam | |
2007 | Sathyam | Amrita TV | Ammalu Amma | Malayalam | |
2006-2008 | Swami Ayyappan | Asianet | - | Malayalam | DVD version |
2006 | Sasneham | Amrita TV | Seethalakshmi's grandmother | Malayalam | |
2006 | Swarnamayooram | Asianet | - | Malayalam | Acted with Priya Raman |
2006 | Ammathamburaatti | Asianet | Malayalam | ||
2006 | Amma Manassu | Asianet | Malayalam | ||
2005 - 2006 | Njan Innocent | Amrita TV | Herself | Malayalam | |
2005-2006 | Thalolam | Asianet | - | Malayalam | [2] |
2005-2006 | Manthrakodi | Asianet | - | Malayalam | Acted with Reshmi Soman |
2005-2006 | Indumukhi Chandramathi | Surya TV | Priyamvadha & Mallakshi Amma | Malayalam | Dual role Dubbed into Tamil |
2005 | Nokketha Doorath | Asianet | Malayalam | ||
2004-2005 | Kadamattathu Kathanar | Asianet | Dhathri | Malayalam | Relaunched in 2016 |
2004-2005 | Dambathya Geethangal | Asianet | - | Malayalam | Acted with Dr. Shaju |
2004 | Avicharitham | Asianet | - | Malayalam | Relaunched in 2020 |
2004 | Megham | Asianet | Rukkuvamma | Malayalam | |
2004 | Vikramadithyan | Asianet | Rajamatha | Malayalam | |
2004 | Ashtapadi | Surya TV | - | Malayalam | |
2003-2004 | Swapnam | Asianet | - | Malayalam | Acted with Anoop Menon |
2003 | Swantham Malootty | Surya TV | Ammamma | Malayalam | Acted with Sujitha |
2003 | Appa | Sun TV | - | Tamil | |
2002 | Alaigal | Sun TV | Dakshayani Amma | Tamil | |
2001 | Sankeerthanam Pole | Asianet | - | Malayalam | Acted with Sindhu Menon |
2001 | Makal Marumagal | Surya TV | - | Malayalam | Acted with Reshmi Soman |
2001 | Sapathni | Asianet | - | Malayalam | |
2001-2002 | Akshayapathram | Asianet | - | Malayalam | |
2001-2003 | Sthree Janmam | Surya TV | - | Malayalam | |
2001 | Kaliyalla Kalyaanam | Kairali TV | Double role | Malayalam | Directed by Balu Kiriyath |
2000 | Snehaseema | DD Malayalam | - | Malayalam | |
1999 | Krishnathulasi | Asianet | Savithri teacher | Malayalam | |
1998-2001 | Ganga Yamuna Saraswati | Raj TV | - | Tamil | Dubbed in Telugu |
1998 | Sindooram | Asianet | - | Malayalam | Acted with Sithara |
1997-2000 | Manasi | DD Malayalam | Padmini's mother | Malayalam | First Mega Serial |
1996 | Niramaala | Asianet | - | Malayalam | |
1996 | Paatigal Jaakirathai | Sun TV | Tamil | ||
1995 | Janatha Nagar Colony | DD Podhigai | Andal | Tamil | |
1995 | Pennurimai | DD Malayalam | - | Malayalam | |
1993 | Manssariyum Yanthram | Asianet | - | Malayalam | Acted with Nedumudi Venu |
1993 | Michaelinte Santhathikal/ Serial co-starring Jose Prakash |
DD Malayalam | - | Malayalam | |
1990 | Sa.ri.ga.ma.pa. | DD Malayalam | Radha | Malayalam | |
1989 - 1990 | Iravil Oru Pagal | DD Chennai | - | Tamil | |
1985 | Adayalam | DD Malayalam | - | Malayalam | Telefilm |
Pranaamam | Nangeli Muthassi | Malayalam | Acted with Guinness Pakru | ||
Kalyanama Kalyanam | |||||
Mayamma | Malayalam | ||||
Vandanam | Malayalam | ||||
Bharyamare Sookshikkuka | Malayalam | ||||
Ashtabandham' | Malayalam | Acted with Devi Chandana | |||
Sarkar Sahayam Driving School | DD Malayalam | Anglo Indian lady | Malayalam | Paired with Sahadevan master | |
Kudumba Visheyshangal | Dominant wife | Malayalam | Paired with Sahadevan master | ||
Uravugal Illaiyadi Pappa | DD | Vimala | Tamil | ||
Sambhavami Yuge Yuge ! | Mangalam | Tamil | |||
Madras By Night | Vanaja | Tamil | |||
Unmayae Unn Villai Ennae? | Pankajam | Tamil | |||
Iraivan Irandhuvittana? | Leela | Tamil | |||
Yaarukkum Vetkamillai | Prameela | Tamil | |||
Muhammad bin Tughluq (Tughlak) | Srimathi | Tamil | VCD/DVD/online versions |
Year | Title | Role | Language | Notes | Ref. |
---|---|---|---|---|---|
1985 | Learn Malayalam | Teacher | Malayalam | Educational video | by Hari Videos |
1988 | Mohan Lal with Suchitra | Herself | Malayalam | ||
1994 | Cinema Tharangalude Rasakaramaya Vimanayathra | Herself | Malayalam | East Coast Video - Interview type | from the stage entertainer Siddique-Lal Cine Galaxy |
1998 | Jayaramettananu Tharam | Herself | Malayalam | by Orbit Videovision | Mimicry by Jayaraman from the award show Johnson's Asianet Film Awards 1998 |
2006 | Ente Malayalam | Herself | Malayalam | Music video made for the 50th Anniversary of Kerala formation | |
2008 | Making of Twenty:20 | Herself | Malayalam | Video | |
2009 | Making Her Presence Felt, Sukumari ... | Herself | Malayalam | Interview based video by Webindia123 | |
2009 | The Location of Kana Kanmani | Herself | |||
2010 | Working video of Four Friends | Herself | |||
2011 | IFFK 2011 - Inaugural Ceremony (16th IFFK) | Herself | Malayalam | Opening ceremony video of 16th International Film Festival of Kerala | |
2012 | NIMS Heart to Heart Project | Herself | Malayalam | Awareness video | |
2012 | Attukal Inauguration | Herself | Malayalam | ||
2012 | Sukumari about Chattakkari | Herself | Malayalam | Promotional video by Peggy eggs.com | |
2012 | Black Butterfly Making Video Official | Herself | |||
2012 | Diamond Necklace - Celebrating 126 Successful Days | Herself | Malayalam | ||
2012 | FICCI Celebrating 100 Years of Indian Cinema | Herself | Media and Entertainment Conclave | ||
2012 | Sukumari On Tamil Cinema Through The Years | Herself | Tamil | Interview based video by Indiaglitz Malayalam Movies Interview | |
2012 | Rendezvous With Veteran Sukumari | Herself | Malayalam | Interview based video by Indiaglitz Presentation | |
2013 | Karpoora Priyan | Devotee | Malayalam | Devotional album | |
2013 | Ente Kanniyathra | Devotee | Malayalam | Devotional album | |
2013 | Thiruvathira Aghosham | Thiruvathira Dancer | Malayalam | Dance Video | |
2013 | Immanuel Movie Making | Herself | Video by Asianet | ||
2013 | Rebecca Uthup Kizhakemala - Making Video | Herself | Video by Strikers & Crew | ||
2013 | Paraman Pathanapuram | Herself | Malayalam | Video by East Coast | |
2013 | Veteran actress Sukumari @ Rajagiri | Herself | English | Short Video | |
2020 | Priyapetta Sukumari Marikkunathinu Mumpu | Herself | Video |
Year | Title | Role | Channel | Language | Notes | Ref. |
---|---|---|---|---|---|---|
2003 | Interview | Herself | DD Malayalam | Malayalam | ||
2005 | Veettamma | Mentor | Kairali TV | Malayalam | ||
2005 - 2006 | Pesum Padam | Host | Amrita TV | Malayalam | ||
2006 | Samagamam | Herself | Amrita TV | Malayalam | ||
2006 | Madhurikkunna Ormakal | Herself | Surya TV | Malayalam | ||
2006 | Special Cookery Programme | Presenter | Asianet | Malayalam | ||
2006 | Tharathinoppam | Herself | Asianet News | Malayalam | ||
2006 | Amrita TV Onam 2006 | Herself | Amrita TV | Malayalam | ||
2006 | Annorikkal | Herself | Manorama News | Malayalam | ||
2007 | Minnum Tharam | Judge | Asianet | Malayalam | ||
2007 | Smile Plz | Judge | Asianet Plus | Malayalam | ||
2007 | Idea Star Singer | Judge | Asianet | Malayalam | ||
2008 | Idea Star Singer 3 | Judge | Asianet | Malayalam | ||
2008 | Nere Chovve | Herself | Manorama News | Malayalam | ||
2008 | Onam 2008 Jaihind TV Programme | Herself | Jaihind TV | Malayalam | ||
2008 | Thiranottam | Herself | ACV | Malayalam | ||
2008 | Onam Bonanza | Herself | Amrita TV | Malayalam | ||
2008 | New Releases | Herself | Amrita TV | Malayalam | ||
2008 | Puthanpadam | Herself | Manorama News | Malayalam | ||
2009 | Golden Talent | Herself | Jaihind TV | Malayalam | ||
2009 | Padma Awardees | Herself | Surya TV | Malayalam | ||
2009 | Idea Star Singer 4 | Judge | Asianet | Malayalam | ||
2009 | Tharavishesham | Herself | Asianet | Malayalam | ||
2009 | Rani Maharani | Participant | Surya TV | Malayalam | ||
2010 | Sarigama | Participant | Asianet | Malayalam | ||
2010 | Ormayilennum | Herself | Surya TV | Malayalam | ||
2010 | Pachaka Rani | Judge | Kairali TV | Malayalam | ||
2010 | Super Dupe | Judge | Amrita TV | Malayalam | ||
2011 | Idea Star Singer 6 | Judge | Asianet | Malayalam | ||
2011 | Tharavisesham - Sukumari | Herself | Asianet | Malayalam | ||
2011 | Cinema Karyangal | Herself | Amrita TV | Malayalam | ||
2011 | Apriyaganangal | Presenter | Asianet News | Malayalam | ||
2011 | On Record | Herself | Asianet News | Malayalam | ||
2011 | Entertainment News | Herself | Asianet News | Malayalam | ||
2011 | Katha Ithuvare | Herself | Mazhavil Manorama | Malayalam | ||
2011 | Veettamma Season 2 | Herself | Kairali TV | Malayalam | ||
2012 | Thirakkukalil Alpam Neram | Herself | Amrita TV | Malayalam | ||
2012 | Grihasakhi | Herself | Jeevan TV | Malayalam | ||
2012 | Autograph | Herself | Jaya TV | Tamil | ||
2012 | Jeevitham Ithuvare | Herself | Jaihind TV | Malayalam | ||
2012 | Amma Ammayiyamma (Audition) | Judge | Kairali TV | Malayalam | ||
2012 | Bhima Jewels Comedy Festival | Judge | Mazhavil Manorama | Malayalam | ||
2012 | Super Star | Judge | Amrita TV | Malayalam | ||
2012 | Sthree | Herself | ACV | Malayalam | ||
2012-2013 | Amma Ammayiyamma | Judge | Kairali TV | Malayalam | [3] | |
2013 | Avar Kandumuttumbol | Herself | Mathrubhumi News | Malayalam | ||
2013 | Amchi Mumbai | Herself | Kairali TV | Malayalam | ||
2013 | Thrivenisangamasandhya (NTV)/ Face Dubai Mega Show | Herself | Jaihind TV | Malayalam | ||
2013 | Ormakalil Ente Amma | Herself | M7 News | Malayalam | ||
Vodafone Comedy Stars | Judge | Asianet | Malayalam | |||
Aavanitharam | Kairali TV | Malayalam | ||||
Melody | Surya TV | Malayalam | ||||
Ammathan Onam Thiruvonam | Malayalam | |||||
Sukumari Guest | Herself | Surya TV | Malayalam | |||
Abhinaya Mikavinte Soukumaryam | Herself | Surya TV | Malayalam | |||
Kannadi | Asianet News | Malayalam | ||||
News Hour | Herself | Asianet News | Malayalam | |||
Kudumbabandham Yesudas Ganangaliloode | Panelist | Asianet | Malayalam | |||
A Chat With Celebrity | Herself | Amrita TV | Malayalam | |||
File | Jaihind TV | Malayalam | ||||
Marakka Mudiyuma | Herself | Murasu TV | Tamil |
Sukumari appeared in various print features, audio-visual endorsements, online promotions, commercial public campaigns etc.
1940 ഒക്ടോബർ 6-ന് തമിഴ് നാട് സംസ്ഥാനത്തിലെ നാഗർകോവിൽ എന്ന സ്ഥലത്ത് മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴിൽ ആയിരുന്നു [5] സംഗീതത്തിലും തൽപരയായിരുന്നു. ഏഴാം വയസ്സു മുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡൈൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചു. പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശല കുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ പി. നീലകണ്ഠൻ ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഇക്കാലത്ത് ജി.വൈ. പാർത്ഥസാരഥിയുടെ നാടകങ്ങളിൽ രാഗിണിയുടെ കൂടെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ നാടക ബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു. ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്. തമിഴിൽ എം.ജി.ആർ, ജയലളിത, ശിവാജി ഗണേശൻ എന്നിവരോടൊപ്പവും തെലുങ്കിൽ എൻ.ടി. ആറിനൊപ്പവും നിരവധി സിനിമകളിൽ വേഷമിട്ടു.
പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സുകുമാരി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്[6].[5]. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറു ഭാഷകളിൽ പുറത്തിറങ്ങിയ തസ്കര വീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാള സിനിമയായ കൂടപിറപ്പിലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതി കുട്ടൻ, കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, കരിനിഴൽ എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് പ്രിയദർശന്റെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും[5]. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.[7].
പ്രശസ്ത മലയാളം - തമിഴ് - ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചിത്ര സംയോജകനും നിർമ്മാതാവുമായിരുന്ന എ. ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ജനുവരി 16നു അവരുടെ ഭർത്താവ് മരിച്ചു.[8] നടനും ഡോക്ടറുമായ സുരേഷാണ് ഏക മകൻ. മരുമകൾ ഉമ. വിഘ്നേശ് പേരക്കുട്ടി. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്[9].
2013 ഫെബ്രുവരി 27 ന് ചെന്നൈയിലെ സ്വവസതിയിലെ പൂജാ മുറിയിൽ നിലവിളക്ക് കൊളുത്താൻ ശ്രമിക്കുമ്പോൾ പടർന്നു പിടിച്ച തീയിൽ സുകുമാരിയുടെ കൈകളിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു.[9] ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലുണ്ടായിരുന്നുവെങ്കിലും സുകുമാരി അപകടനില തരണം ചെയ്തിരുന്നതായി ആശുപത്രിയിലെ ഡോക്ടർമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ വൃക്കകൾ തകരാറിലായി ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഒടുവിൽ 2013 മാർച്ച് 26ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്[9]. പ്രമേഹം, രക്താതിമർദ്ദം എന്നീ ബുദ്ധിമുട്ടുകളും അവർക്കുണ്ടായിരുന്നു.
ചെന്നൈയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുകുമാരിയെ സന്ദർശിച്ചിരുന്നു[10]. സുകുമാരിയുടെ എല്ലാ ചികിത്സാച്ചെലവുകളും തമിഴ്നാട് സർക്കാർ കൈകാര്യം ചെയ്യുമെന്ന് ജയലളിത പറഞ്ഞിരുന്നു.
വർഷം | പുരസ്ക്കാരം | സിനിമ | ഭാഷ | കൂടുതൽ വിവരങ്ങൾ |
---|---|---|---|---|
2011 | ബഹദൂർ പുരസ്ക്കാരം[11] | |||
2011 | കേരള ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ[12] | |||
2010 | ദേശീയ ചലച്ചിത്രപുരസ്കാരം[13] | നമ്മ ഗ്രാമം | തമിഴ് | മികച്ച സഹനടി |
2007 | കലാ രത്നം പുരസ്ക്കാരം - കല അബുദാബി | |||
2005 | ഫിലിംഫെയർ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്(സൗത്ത്) | |||
2005 | ഏഷ്യാനെറ്റ്[14] ലൈഫ് ടൈം അചീവ്മെന്റ്റ് അവാർഡ് | |||
2006 | മാതൃഭൂമി ചലച്ചിത്ര സപര്യ പുരസ്ക്കാരം | മലയാളം | മാതൃഭൂമി ചലച്ചിത്രപുരസ്ക്കാരത്തിലെ പരമോന്നത ബഹുമതി[15] | |
2003 | പത്മശ്രീ | |||
1990 | കലാ സെൽവം പുരസ്ക്കാരം[9] | തമിഴ് | തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം | |
1991 | കലൈമാമണി പുരസ്ക്കാരം[9] | തമിഴ് | തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം | |
1983 | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | കൂടെവിടെ കാര്യം നിസ്സാരം |
മലയാളം | മികച്ച രണ്ടാമത്തെ നടി |
1985 | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | മലയാളം | മികച്ച രണ്ടാമത്തെ നടി |
1974 | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | മലയാളം | മികച്ച രണ്ടാമത്തെ നടി ആ വർഷമിറങ്ങിയ ഒന്നിലധികം സിനിമകളിലെ അഭിനയത്തിന് | |
1979 | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം | മലയാളം | മികച്ച രണ്ടാമത്തെ നടി ആ വർഷമിറങ്ങിയ ഒന്നിലധികം സിനിമകളിലെ അഭിനയത്തിന് | |
1979 | കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് | ഏഴു നിറങ്ങൾ | മലയാളം | മികച്ച സഹനടി |
1982 | കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് | ചിരിയോ ചിരി | മലയാളം | മികച്ച സഹനടി |
1985 | കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | മലയാളം | മികച്ച സഹനടി |