സുഡാനി ഫ്രം നൈജീരിയ | |
---|---|
സംവിധാനം | സക്കരിയ മുഹമ്മദ് |
നിർമ്മാണം | ഷൈജു ഖാലിദ് സമീർ താഹിർ |
രചന | സക്കരിയ_മുഹമ്മദ് |
അഭിനേതാക്കൾ | സൗബിൻ ഷാഹിർ |
സംഗീതം | റക്സ് വിജയൻ |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | നൗഫൽ അബ്ദുല്ല |
വിതരണം | ഹാപ്പി ഹവേഴ്സ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സക്കരിയ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ സാഹിർ നായകനായി എത്തുന്ന ആദ്യ സിനിമയാണ് ഇത്. 2018 -ലെ മികച്ച ജനപ്രിയചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കി.[1] 2018 -ലെ മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകൻ, മികച്ച സ്വഭാവനടിമാർ എന്നിങ്ങനെ 5 സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ നേടി.[2] സമീർ താഹിറും ഷൈജു ഖാലിദും ആണ് സിനിമയുടെ നിർമ്മാതാക്കൾ. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.[3]
മലപ്പുറത്തെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണിത്. ഫുട്‌ബോൾ ക്ലബിന്റെ മാനേജരായ മജീദ് എന്ന കഥാപാത്രമാണ് സൗബിന്റേത്. മജീദിന്റെ ടീമിൽ കളിക്കാൻ വരുന്ന നൈജീരിയക്കാരനാണ് സാമുവൽ അബിയോള റോബിൻസൺ. സാമുവേലിന് പരുക്കേൽക്കുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.[4]
പുരസ്കാരം | ഇനം | ലഭിച്ചത് | നൽകുന്നത് |
---|---|---|---|
ദേശീയ ചലചിത്ര പുരസ്കാരം 2018 | മികച്ച മലയാള ചലച്ചിത്രം | സക്കരിയ മുഹമ്മദ്, സമീർ താഹിർ, ഷൈജു ഖാലിദ് | ഭാരത സർക്കാർ |
ദേശീയ ചലചിത്ര പുരസ്കാരം 2018 | ജൂറിയുടെ പ്രത്യേക പരാമർശം | സാവിത്രി ശ്രീധരൻ | ഭാരത സർക്കാർ |
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 | മികച്ച ജനപ്രയിയ സിനിമ | സക്കരിയ മുഹമ്മദ്, സമീർ താഹിർ, ഷൈജു ഖാലിദ് | സംസ്ഥാന സർക്കാർ |
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 | നവാഗസ സംവിധായകൻ | സകരിയ്യ | സംസ്ഥാന സർക്കാർ |
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 | മികച്ച നടൻ | സൌബിൻ സാഹിർ | സംസ്ഥാന സർക്കാർ |
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 | തിരക്കഥ | സകരിയ്യ, മുഹ്സിൻ പരാരി | സംസ്ഥാന സർക്കാർ |
സംസ്ഥാന ചലചിത്ര പുരസ്കാരം 2018 | മികച്ച സ്വഭാവ നടിമാർ | സാവിത്രി ശ്രീരൻ, സരസ ബാലുശ്ശേരി | സംസ്ഥാന സർക്കാർ |
റെക്സ് വിജയനും ഷഹബാസ് അമനുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | സംഗീതം | പാടിയത് | ദൈർഘ്യം | |||||
1. | "കുർറാ..." | ഷഹബാസ് അമൻ | ഷഹബാസ് അമൻ | ഷഹബാസ് അമൻ | 2:31 | |||||
2. | "ചെറുകഥപോലെ" | ബി. ഹരിനാരായണൻ | റെക്സ് വിജയൻ | റെക്സ് വിജയൻ, ഇമാം മജ്ബൂർ | 3:54 | |||||
3. | "കിനാവു കൊണ്ട്" | അൻവർ അലി | റെക്സ് വിജയൻ | ഇമാം മജ്ബൂർ, നേഹ നായർ | 4:18 |