Sudesh Mahto | |
---|---|
Deputy Chief Minister of Jharkhand | |
ഓഫീസിൽ 11 September 2010 – 18 January 2013 Serving with Hemant Soren | |
Chief Minister | Arjun Munda |
മുൻഗാമി | President's rule |
പിൻഗാമി | President's rule |
ഓഫീസിൽ 30 December 2009 – 29 May 2010 Serving with Raghubar Das | |
Chief Minister | Shibu Soren |
മുൻഗാമി | President's rule |
പിൻഗാമി | President's rule |
Member of the Jharkhand Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 2019 | |
മുൻഗാമി | Seema Devi |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Silli, Jharkhand, India | 21 ജൂൺ 1974
രാഷ്ട്രീയ കക്ഷി | AJSU Party |
പങ്കാളി | Neha Mahto |
കുട്ടികൾ | 2 |
വസതി(s) | Ranchi, India |
ഝാർഖണ്ഡിലെ മുൻ ഉപമുഖ്യമന്ത്രിയായിരുന്നു സുദേഷ് മഹാതോ. ഝാർഖണ്ഡിലെ സില്ലിയിൽ നിന്നുള്ള നിയമസഭാ എം.എൽഎയായിരുന്നു അദ്ദേഹം. 2000 ൽ 25 വയസ്സുള്ളപ്പോൾ അദ്ദേഹം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു.[1]
ഝാർഖണ്ഡ് രൂപീകരിച്ചതോടെ അദ്ദേഹത്തെ റോഡ് നിർമ്മാണ മന്ത്രിയായി നിയമിച്ചു. 2009 ഡിസംബർ 29ന് അദ്ദേഹം ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.[2] 2019ൽ അദ്ദേഹം സില്ലി നിയമസഭാ മണ്ഡലത്തിന്റെ എം. എൽ. എ. ആയി.
2000, 2005, 2009 എന്നീ വർഷങ്ങളിൽ ഝാർഖണ്ഡ് നിയമസഭയിൽ തുടർച്ചയായി മൂന്ന് തവണ സില്ലി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സംസ്ഥാനത്തെ യുവ ഊർജ്ജസ്വലനായ നേതാവായി കണക്കാക്കപ്പെടുന്ന അദ്ദേഹം അദ്ദേഹത്തിന്റെ അനുയായികൾക്ക് ബോസ് എന്നാണ് അറിയപ്പെടുന്നത്.[3]
ഝാർഖണ്ഡിന്റെ സ്വത്വവും ചരിത്രവും സംരക്ഷിക്കുന്നതിനായി, ഉൽഗുലാൻ പ്രതിമ എന്നറിയപ്പെടുന്ന ബിർസ മുണ്ട പ്രതിമയും, വിപ്ലവ പ്രതിമ എന്നറിയപ്പെടുന്ന ജാർഖണ്ഡ് പ്രസ്ഥാന നേതാവ് ബിനോദ് ബിഹാരി മഹാതോയുടെ പ്രതിമയും നിർമ്മിക്കാനുള്ള പദ്ധതികൾ മഹ്തോ പ്രഖ്യാപിച്ചു. കോയലാഞ്ചലിൽ നിന്നുള്ള സാമൂഹിക പരിഷ്കർത്താവാണ് ബിനോദ് ബിഹാരി മഹാതോ. എന്നാൽ രണ്ടും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.[4] സുദേഷ് മഹ്തോ ഒരു കായികതാരമാണ്, പതിവായി ഫുട്ബോൾ കളിക്കുന്നു. അദ്ദേഹം സില്ലിയിൽ ബിർസ മുണ്ട അമ്പെയ്ത്ത് അക്കാദമി നടത്തുന്നു. ഈ അക്കാദമിക്ക് 2016 ൽ രാഷ്ട്രപതി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഏഷ്യൻ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ താരമായ മധുമിത കുമാരി ഈ അക്കാദമിയിൽ നിന്നും വന്നതാണ്.[5][6]