സുദർശൻ ഷെട്ടി | |
---|---|
ജനനം | 1961 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരനും ശിൽപിയും |
ചിത്രകാരനും ഇൻസ്റ്റലേഷൻ കലാകാരനുമാണ് സുദർശൻ ഷെട്ടി. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം എഡിഷൻെറ ആർട്ടിസ്റ്റിക് ഡയറക്ടർ-ക്യൂറേറ്ററാണ്.
1961ൽ മംഗലാപുരത്ത് ജനിച്ചു. മുംബൈയിലെ സർ ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു പെയിന്റിങ്ങിൽ ബിരുദം നേടി. ആദ്യകാലത്തു ചിത്രകാരനായിരുന്നെങ്കിലും പിന്നീട് ഇൻസ്റ്റലേഷനിലേക്കുമാറി. ഹക്കാത്ത റിവെറെയിൻ എയർ പദ്ധതിയുടെ ഭാഗമായി ജപ്പാനിലെ ഫുക്കുവോക്കിയിൽ ശിൽപം പണിയാനുള്ള സംഘത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏകകലാകാരനായിരുന്നു സുദർശൻ ഷെട്ടി.[1]
എവരി ബ്രോക്കൺ മോമെന്റ്, പീസ് ബൈ പീസ്, ദ് പീസസ് എർത്ത് ടുക്ക് എവേ തുടങ്ങിയവയാണു സുദർശന്റെ പ്രധാന സൃഷ്ടികൾ.