ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രധാന സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, യുഎസ്, ജപ്പാൻ എന്നിവയുടെ സൈനിക തന്ത്രങ്ങളെ ഏകോപിപ്പിക്കുന്ന വെർസൈൽസ് ആസ്ഥാനമായുള്ള ഒരു സമിതിയായിരുന്നു സുപ്രീം വാർ കൗൺസിൽ[1] . [2]റഷ്യൻ വിപ്ലവത്തിനുശേഷം 1917 ലാണ് ഇത് സ്ഥാപിതമായത്. [3] ആയുധനിയന്ത്രണങ്ങളുടെ പ്രാഥമിക ചർച്ചകൾക്കും സമാധാന ഉടമ്പടി വ്യവസ്ഥകൾക്കുമുള്ള ഒരു വേദിയായി കൗൺസിൽ പ്രവർത്തിച്ചു.
സോം, ഫ്ലാൻഡേഴ്സ് എന്നിവിടങ്ങളിലെ സഖ്യകക്ഷികളുടെ പരാജയത്തോടെ ബ്രിട്ടീഷ്പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജ്, ആശങ്കയോടെയാണ് സൈനിക നേതാക്കളുടെ തന്ത്രങ്ങളെ നിരീക്ഷിച്ചത്. തുടർന്ന് കപ്പൊറെറ്റോ യുദ്ധത്തിൽ ഇറ്റലിയുടെ പരാജയവും കൂടിയായപ്പോൾ ഈ ആശങ്ക വർദ്ധിച്ചു. 1917 നവംബർ 5-7 തീയതികളിൽ നടന്ന റാപല്ലോ സമ്മേളനത്തിൽ ഒരു സുപ്രീം യുദ്ധസമിതി രൂപീകരിക്കാൻ ഡേവിഡ് ലോയ്ഡ് ജോർജ് നിർദ്ദേശിച്ചു.