സുബോധ് റോയ് | |
---|---|
![]() | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1916 ചിറ്റഗോങ്, ബംഗാൾ പ്രവിശ്യ, ബ്രിട്ടീഷ് രാജ് |
മരണം | 2006 കൽകട്ട, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist) |
തൊഴിൽ | ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി |
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സ്വാധീനം ചെലുത്തിയ ഒരു ബംഗാളി വിപ്ലവ സോഷ്യലിസ്റ്റാണ് ജുങ്കു റോയ് എന്നും അറിയപ്പെടുന്നു സുബോധ് റോയ് (1916–2006)[1] ചിറ്റഗോങ് ആയുധപ്പുര വിപ്ലവത്തിൽ പങ്കെടുത്ത ഒരു പ്രധാന അംഗം കൂടിയാണ്.
1916 ൽ ചിറ്റഗോഗിലെ ഒരു സമ്പന്ന കുടുംബത്തിൽ മുൻ ബംഗാൾ എന്ന സ്ഥലത്ത് സുബോധ് റോയ് ജനിച്ചു. 1930-31 കാലഘട്ടത്തിൽ വിപ്ലവ നേതാവ് സൂര്യ സെന്നിന്റെ നേതൃത്ത്വത്തിൽ നടന്ന ചിറ്റഗോംഗ് ആയുധപ്പുര വിപ്ലവത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. റോയ്ക്ക് ആദ്യ ബാച്ചിൽ ശിക്ഷ വിധിച്ചു. 1934 ൽ വിചാരണക്കുശേഷം പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് 1934 ൽ സുബോദ് റോയെ നാടുകടത്തി. ജയിലിൽ വെച്ച് ഡോ. നാരായൺ റോയ് സുബോധിന്റെ ജീവിതത്തെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ മാർക്സിസ്റ്റ് സാഹിത്യങ്ങൾ പഠിച്ചു.
1940 ൽ ജയിൽ മോചിതനായ സുബോധ് റോയ് പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഇന്ത്യയുടെ സ്വാതന്ത്ര്യതിനുശേഷം അദ്ദേഹം കൊൽക്കത്തയിലേക്ക് മാറി പാർടിയുടെ പ്രവിശ്യാ കേന്ദ്രത്തിൽ പ്രവർത്തിച്ചു.[2] 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) പിളർനപ്പോൾ സുബോദ് റോയി സി.പി.ഐ (എം) ൽ ചേർന്ന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ സ്വയം സമർപ്പിച്ചു. പശ്ചിമ ബംഗാൾ സ്റ്റേറ്റ് കമ്മിറ്റിയിൽ ദീർഘനാൾ പ്രവർത്തിച്ച അംഗമായിരുന്നു അദ്ദേഹം.[3][4]
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുബോധ് റോയ് ഒരു പ്രധാനപങ്ക് വഹിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പഠനത്തിനും ഗവേഷണത്തിനും ശേഷം അദ്ദേഹം ഒരു പുസ്തകം രചിച്ചു. ഇന്ത്യയിലെ കമ്യൂണിസം: പ്രസിദ്ധീകരിക്കപ്പെടാത്ത രേഖകൾ എന്ന പേരിലാണ് ആ പുസ്തകം.[4]