ഒരു ഇന്ത്യൻ ചരിത്രകാരനാണ് സുമിത് സർകാർ(ബംഗാളി:Bengali: সুিমত সরকার)(ജനനം:1939). ആധുനിക ഇന്ത്യയുടെ ചരിത്രമാണ് അദ്ദേഹത്തിന്റെ പഠനമേഖല.
ബംഗാളിലെ ഒരു പുരോഗമന ബ്രഹ്മോ കുടുംബത്തിലാണ് സുമിത് സർകാറിന്റെ ജനനം. അച്ഛൻ സുശോഭൻ ചന്ദ്ര സാർകാർ പ്രഗല്ഭനായ പ്രൊഫസറും കൽകട്ട പ്രസിഡൻസി കോളേജിലെ ചരിത്രവിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണ്. സുമിത് സർകാറിന്റെ മൂത്ത സഹോദരി കൽകട്ടയിലെ ജാദവുപൂർ സർവ്വകലാശാലയിലെ പ്രശസ്തയായ പ്രൊഫസ്സറായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്ലാനർ ആയിരുന്ന പ്രശാന്ത ചന്ദ്ര മഹലാനോബിസ് സുമിതിന്റെ അച്ഛൻ വഴിക്കുള്ള അമ്മാവനാണ് . ജവഹർലാൽ നെഹ്റു സർവ്വകലാശയിലെ ചരിത്ര പ്രോഫസ്സറായ തനിക സർകാർ ആണ് സുമിത് സർകാറിന്റെ ഭാര്യ.
സെന്റ് സേവിയേഴ്സ് കൊളീജിയേറ്റ് സ്കൂൾ,പ്രസിഡൻസി കോളേജ് കൽകട്ട എന്നിവടങ്ങളിൽ വിദ്ധ്യാഭ്യാസം. ചരിത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബി.എ. കൽകട്ട സർവ്വകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ്സോടെ തന്നെ ചരിത്രത്തിൽ എം.എ. യും നേടി. പിന്നീട് പ്രൊഫസർ സുരൻ സെന്നിന്റെ മേൽനോട്ടത്തിൽ അതേവിഷയത്തിൽ പി.എഛ്.ഡി. ഓക്സ്ഫോർഡിലെ വോൾഫ്സൺ കോളേജിലെ റിസർച്ച് ഫെലോ ആയിരുന്നു സുമിത്. നിരവധി വർഷങ്ങൾ ബുർദ്‌വാൻ സർവ്വകലാശാലയിലെ റീഡറായി സേവനം ചെയ്തു. 1976 മുതൽ സമീപകാലം വരെ ഡൽഹി സർവ്വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസ്സറായിരുന്നു സുമിത് സർകാർ. "കീഴാള പഠന ശേഖരം"(Subaltern Studies Collective) സഥാപക അംഗമാണ് സുമിത് സർകാർ. പാശ്ചാത്യ കോളോണിയൽ ആധിപത്യത്തിന്റെ സ്വഭാവത്തേയും വ്യാപനത്തേയും കുറിച്ചുള്ള സമകാലിക സംവാദത്തിൽ ഇടപ്പെട്ടുകൊണ്ട്, സമീപകാല കോളോണിയൽ ഇന്ത്യാ ചരിത്രത്തിലെ ഉള്ളടക്കത്തെ പരീക്ഷണാത്മകമായ പഠനകൊണ്ട് കൂട്ടിച്ചേർക്കാനുള്ള ഒരു ശ്രമമാണ് സുമിതിന്റെ ഒടുവിലായുള്ള പല രചനകളും
2004 ൽ പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാറിന്റെ "രബീന്ദ്ര പുരസ്കാർ" സാഹിത്യ അവാർഡ് നേടി. . കൃഷിക്കാരെ അവരുടെ ഭൂമിയിൽ നന്ൻ പുറംതള്ളിയതിൽ പ്രതിഷേധിച്ച് 2007 ൽ അദ്ദേഹം ഈ പുരസ്കാരം തിരുച്ചു നൽകി[1].
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ(Indian Council of Historical Research-ICHR) പ്രൊജക്ടായ "സ്വാതന്ത്ര്യത്തിലേക്ക്"(Towards Freedom) എന്ന ബൃഹത് ഗ്രന്ഥപരമ്പരയുടെ ഒരു വാള്യം സുമിത് സർകാറിന്റെതായിരുന്നു. പക്ഷേ തീവ്രദേശീയവാദികൾക്ക് ആധിപത്യമുള്ള അന്നത്തെ ഭാരതസർക്കാറിന്റെ സ്വാധീനം കാരണം 2000 ൽ വാള്യത്തിന്റെ പ്രസിദ്ധീകരണം തടയപ്പെടുകയായിരുന്നു[2]. പക്ഷേ 2004 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിൽ വന്നതോടെ അതിന്റെ പ്രസിദ്ധീകരണം അനുവദിക്കപ്പെട്ടു[3].