സുമിത്ര (നടി) | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1972 – തുടരുന്നു |
അറിയപ്പെടുന്നത് | നിർമ്മാല്യം |
ജീവിതപങ്കാളി(കൾ) | ഡി. രാജേന്ദ്ര ബാബു |
കുട്ടികൾ | ഉമാശങ്കരി, നക്ഷത്ര |
മാതാപിതാക്ക(ൾ) | രാഘവൻ നായർ, ജാനകി |
നൃത്തശാല എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റംക്കുറിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിൽ അറിയപ്പെട്ട ഒരു നടിയാണ് സുമിത്ര (English: Sumithra)[1].
നെല്ലിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് നിർമ്മാല്യത്തിൽ നായികയായി അഭിനയിക്കാൻ അവസരം കിട്ടിയത്. സുൽത്താൻബത്തേരിൽ ഷൂട്ടിംഗ് സെറ്റിലെത്തിയ എം.ടി. സുമിത്രയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ എടുത്തുകൊണ്ട് പോയി. നെല്ലിന്റെ ഷൂട്ടിംഗ് തീർന്ന് ദിവസങ്ങൾക്കുശേഷം നിർമ്മാല്യത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയിൽ തുടങ്ങി. നായകനും പുതുമുഖമായിരുന്നു. രവി മേനോൻ. പി.ജെ. ആന്റണിയുടെ മകളായിട്ടാണ് സുമിത്രയുടെ കഥാപാത്രം. ഈ സിനിമയിലൂടെ ഇതിലെ നായകനും നായികയ്ക്കും പ്രസിഡന്റിന്റെ അവാർഡ് ലഭിച്ചു. ഡൽഹിയിൽ പോയി അവാർഡ് വാങ്ങുമ്പോൾ സുമിത്രക്ക് പ്രായം അന്ന് പതിനഞ്ച്.
പിന്നീട് തമിഴിലാണ് സുമിത്രയ്ക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിച്ചത്. 1974 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ തമിഴ്, തെലുഗ്, കന്നഡ, മലയാളം ഭാഷകളിൽ നായികാ വേഷത്തിൽ തിളങ്ങി നിന്നിരുന്നു. രജിനികാന്തിന്റെയും കമലിന്റെയും നായികയായി അഭിനയിച്ച സുമിത്ര പിൻകാലത്ത് അവരുടെ അമ്മയായും അഭിനയിച്ചിട്ടുണ്ട്[2].
തൃശ്ശൂർ നഗരത്തിൽ പൂങ്കുന്നം തറവാട്ടിൽ രാഘവൻ നായരുടെയും ജാനകിയുടെയും മകളായിട്ടാണ് സുമിത്ര ജനിച്ചത്. അന്തരിച്ച കന്നഡ സംവിധായകൻ ഡി. രാജേന്ദ്ര ബാബുവാണ്[1][പ്രവർത്തിക്കാത്ത കണ്ണി] ഭർത്താവ്. 2 പെൺമക്കളാണുള്ളത്. നടികളായ ഉമാശങ്കരിയും[2] നക്ഷത്രയും[3].