2014 മുതൽ 2019 വരെ ലോക്സഭ സ്പീക്കറായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് സുമിത്ര മഹാജൻ.(ജനനം : 12 ഏപ്രിൽ 1943)
1989 മുതൽ 2019 വരെ ഇൻഡോറിൽ നിന്ന് എട്ട് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[1][2]
2019-ൽ 75 വയസ് പിന്നിട്ടതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.[3][4]
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ലനിലെ ഒരു ചിത്പവൻ ബ്രാഹ്മിണ കുടുംബത്തിൽ പുരുഷോത്തം നീലകാന്ത സാത്തേയുടേയും ഉഷയുടേയും മകളായി 1943 ഏപ്രിൽ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇൻഡോർ യൂണിവേഴ്സിറ്റിയിലെ ദേവി അഹല്യ വിശ്വവിദ്യാലയത്തിൽ നിന്നും പി.ജി. ബിരുദം നേടി.
1982-ൽ ഇൻഡോർ മുനിസിപ്പൽ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സുമിത്രയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1989 മുതൽ 2019 വരെ 30 വർഷം ലോക്സഭാംഗമായിരുന്നു.
2014-ൽ ലോക്സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതോടെ സ്പീക്കർ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയെന്ന നിലയിലും പ്രശസ്തയായി.
2019-ൽ 75 വയസ് പിന്നിട്ടതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
പ്രധാന പദവികളിൽ
1982-1985 : കൗൺസിലർ, മുനിസിപ്പൽ കോർപ്പറേഷൻ, ഇൻഡോർ
1984-1985 : ഡെപ്യൂട്ടി മേയർ, ഇൻഡോർ
1989 : ലോക്സഭാംഗം, ഇൻഡോർ (1)
1990-1991 : മഹിള മോർച്ച, സംസ്ഥാന അധ്യക്ഷ, മധ്യപ്രദേശ്
1991 : ലോക്സഭാംഗം, ഇൻഡോർ (2)
1992-1994 : ബി.ജെ.പി, സംസ്ഥാന ഉപാദ്ധ്യക്ഷൻ, മധ്യപ്രദേശ്
1995-1996 :സെക്രട്ടറി, ചെയർമാൻ ബി.ജെ.പി. സംസ്ഥാന പാർലമെൻററി ബോർഡ്
1996 : ലോക്സഭാംഗം, ഇൻഡോർ (3)
1996 : ബി.ജെ.പി, ദേശീയ സെക്രട്ടറി
1998 : ലോക്സഭാംഗം, ഇൻഡോർ (4)
1998 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
1999 : ലോക്സഭാംഗം, ഇൻഡോർ (5)
1999-2002 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി,മാനവവിഭവശേഷി മന്ത്രാലയം
2002-2003 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി,ഐ.ടി,ആശയവിനിമയ കേന്ദ്രം
2003-2004 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി,പെട്രോളിയം-പ്രകൃതിവാതകം