സുരക്ഷയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പട്ടികയാണ്. സുരക്ഷാ മൂല്യനിർണ്ണയം നടത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഓഡിറ്റിംഗ് ഓർഗനൈസേഷനുകൾ സാക്ഷ്യപ്പെടുത്തുന്നു, അവ നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വിശ്വസനീയമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മൾട്ടി ലെവൽ സുരക്ഷയെ പിന്തുണയ്ക്കുകയും കൃത്യത തെളിയിക്കുകയും വിശ്വാസ്യതയ്ക്കായി പ്രത്യേക ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നു.[1]
ഡിജിറ്റൽ ഫോറൻസിക്‌സിനും പെനട്രേഷൻ ടെസ്റ്റിംഗിനും വേണ്ടിയാണ് കാലി ലിനക്സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.[4]
പെനട്രേഷൻ ടെസ്റ്റിംഗ്, വൾനറബിലിറ്റി വിലയിരുത്തൽ, ലഘൂകരണം, കമ്പ്യൂട്ടർ ഫോറൻസിക്‌സ്, അനോണിമസ് വെബ് ബ്രൗസിംഗ് എന്നിവയ്‌ക്കായി രൂപകൽപ്പന ചെയ്‌തതാണ് പാരറ്റ് ഒഎസിന്റെ സുരക്ഷാ പതിപ്പ്.[5]
ടെയിൽസ് അനോണിമിറ്റിക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അതായത് ഓൺലൈനിൽ മറഞ്ഞിരിക്കാനും തിരിച്ചറിയപ്പെടാതിരിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. [6]
മികച്ച സ്വകാര്യതയ്ക്കും അജ്ഞാതമായിരിക്കാനും വേണ്ടി എല്ലാ ഓൺലൈൻ പ്രവർത്തനങ്ങളും ടോറിലൂടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വോനിക്സ്(Whonix) രണ്ട് വെർച്വൽ മെഷീനുകൾ ഉപയോഗിക്കുന്നു.[7][8][9]
ആൽപൈൻ ലിനക്സ് ചെറുതും ലളിതവും സുരക്ഷിതവുമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.[14]മികച്ച കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും കൂടുതൽ സാധാരണമായവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വ്യത്യസ്ത ടൂളുകൾ (musl, BusyBox, OpenRC) ഉപയോഗിക്കുന്നു.[15]
ഫെഡോറ സിൽവർബ്ലൂ ഒരു ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്, അത് ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാവർക്കും അത് ഒരേ പോലെ തന്നെ നിലനിൽക്കും. ഒരേ പതിപ്പിന്റെ എല്ലാ ഇൻസ്റ്റാളേഷനുകളിലും സ്ഥിരത ഉറപ്പാക്കിക്കുന്നതിനാൽ നിങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ മാറ്റമില്ലാതെ തുടരുന്നു.[16]
പോർട്ടബിലിറ്റി, സ്റ്റാൻഡേർഡൈസേഷൻ, കൃത്യത, സജീവമായ സുരക്ഷ, സംയോജിത ക്രിപ്റ്റോഗ്രഫി എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു യുണിക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഓപ്പൺ ബി. എസ്. ഡി(OpenBSD)[17]