സുശീൽ കുമാർ ഷിൻഡെ | |
---|---|
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ 31 July 2012 – 26 May 2014 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | പി. ചിദംബരം |
പിൻഗാമി | രാജ്നാഥ് സിംഗ് |
കേന്ദ്ര ഊർജ വകുപ്പ് മന്ത്രി | |
ഓഫീസിൽ 29 January 2006 – 31 July 2012 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | സുരേഷ് പ്രഭാകർ പ്രഭു |
പിൻഗാമി | വീരപ്പ മൊയ്‌ലി |
സംസ്ഥാന ഗവർണർ, ആന്ധ്ര പ്രദേശ് | |
ഓഫീസിൽ 4 November 2004 – 29 January 2006 | |
Chief Minister | വൈ.എസ്. രാജശേഖര റെഡ്ഡി |
മുൻഗാമി | സുർജിത് സിങ് ബർനാല |
പിൻഗാമി | രാമേശ്വർ താകുർ |
മഹാരാഷ്ട്ര മുഖ്യമന്ത്രി | |
ഓഫീസിൽ 18 January 2003 – 4 November 2004 | |
ഗവർണ്ണർ | മൊഹമ്മെദ് ഫസൽ |
മുൻഗാമി | വിലാസ്റാവു ദേശ്മുഖ് |
പിൻഗാമി | വിലാസ്റാവു ദേശ്മുഖ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സോലാപുർ, ബ്രിട്ടീഷ് രാജ് (now India) | 4 സെപ്റ്റംബർ 1941
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്(1971-1978,1980-തുടരുന്നു) |
പങ്കാളി | Ujjwala |
കുട്ടികൾ | 3 daughters |
As of 20 ജൂലൈ, 2022 ഉറവിടം: പതിനഞ്ചാം ലോക്സഭ |
2012 മുതൽ 2014 വരെ ഭാരതത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് സുശീൽ കുമാർ ഷിൻഡെ.(ജനനം: 04 സെപ്റ്റംബർ 1941) ഏഴു തവണ നിയമസഭയിലും മൂന്ന് തവണ ലോക്സഭയിലും രണ്ട് തവണ രാജ്യസഭയിലും അംഗമായിരുന്ന സുശീൽ കുമാർ 2003 മുതൽ 2004 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]
മഹാരാഷ്ട്രയിലെ സോളാപ്പൂർ ജില്ലയിൽ സാംബാജി റാവുവിൻ്റെയും സഖുഭായിയുടേയും മകനായി 1941 സെപ്റ്റംബർ നാലിന് ഒരു ദളിത് കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സോളാപ്പൂരിലുള്ള ദയാനന്ദ കോളേജിൽ നിന്ന് ബിരുദം നേടിയ ഷിൻഡെ ഐ.എൽ.എസ് കോളേജ്, ന്യൂ ലോ കോളേജുകളിൽ നിന്നായി നിയമത്തിലും ബിരുദം നേടി. 1957-ൽ സോളാപ്പൂരിലുള്ള സെഷൻസ് കോടതിയിലെ ഉദ്യോഗസ്ഥനായി ജീവിതമാരംഭിച്ച ഷിൻഡേ പിന്നീട് 1965-ൽ മഹാരാഷ്ട്ര പോലീസിൽ കോൺസ്റ്റബിളായി ചേർന്നു. 1971-ൽ പോലീസ് ഉദ്യോഗത്തിൽ നിന്ന് വിരമിക്കുമ്പോൾ അദ്ദേഹം സി.ഐ.ഡി വിഭാഗത്തിലെ സബ് ഇൻസ്പെക്ടറായിരുന്നു.
1971-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നതോടെയാണ് സുശീൽ കുമാർ ഷിൻഡെയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1974-ലെ ഉപ-തിരഞ്ഞെടുപ്പിൽ കർമല മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1974 മുതൽ 1992 വരെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന ഷിൻഡെ 1975 മുതൽ 1990 വരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായി വിവിധ മന്ത്രിസഭകളിൽ ഇതുവരെ 9 ബജറ്റുകളവതരിപ്പിച്ചിട്ടുണ്ട്. 1978-ൽ കോൺഗ്രസ് വിട്ട് ശരത് പവാർ നയിച്ച പി.ഡി.എഫ് സർക്കാരിൻ്റെ ഭാഗമായെങ്കിലും 1980-ൽ കോൺഗ്രസിൽ തിരിച്ചെത്തി. 2002-ൽ നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഭൈരോൺ സിംഗ് ഷെഹാവത്തിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2003 മുതൽ 2004 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച ഷിൻഡെ രണ്ട് തവണ രാജ്യസഭയിലും മൂന്ന് തവണ ലോക്സഭയിലും അംഗമായിരുന്നു. 2012 മുതൽ 2014 വരെ ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാന പദവികളിൽ
2003-ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായ ഗ്രൂപ്പ് തർക്കങ്ങളെ തുടർന്ന് മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ലോക്സഭാംഗമായിരുന്ന സുശീൽ കുമാർ ഷിൻഡെ ആദ്യമായി മുഖ്യമന്ത്രിയായത്.
ഒന്നര വർഷം മുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡെയുടെ നേതൃത്വത്തിൽ 2004-ലെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് പാർട്ടിയ്ക്ക് വീണ്ടും നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് സുശീൽ കുമാർ ഷിൻഡെ രാജിവച്ച് ആന്ധ്ര പ്രദേശ് ഗവർണറായി ചുമതലയേറ്റതോടെ വിലാസ് റാവു ദേശ്മുഖ് വീണ്ടും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.