സുഷിൻ ശ്യാം | |
---|---|
ജന്മനാമം | സുഷിൻ ശ്യാം |
ജനനം | 13 February 1992 തലശ്ശേരി, കണ്ണൂർ, ഇന്ത്യ | (32 വയസ്സ്)
തൊഴിൽ(കൾ) | സംഗീത സംവിധായകൻ, ഗായകൻ, കീബോഡിസ്റ്റ് |
ഉപകരണ(ങ്ങൾ) | കീബോർഡ്, ഗ്വിത്താർ |
വർഷങ്ങളായി സജീവം | 2012-മുതൽ |
മലയാളസിനിമയിലെ ഒരു ഗായകനും, സംഗീത സംവിധായകനുമാണ് സുഷിൻ ശ്യാം.[1] ദ ഡൗൺ ട്രൊഡൻസ് എന്ന പ്രശസ്ത മെറ്റൽ ബാന്റിലെ കീബോഡിസ്റ്റ് കൂടിയാണ് സുഷിൻ. 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [2]
സെന്റ് ജോസഫ് ഹൈസ്കൂൾ, മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. വളരെ ചെറിയ പ്രായത്തിൽ തന്നെ കീബോർഡ് പരിശീലനം നേടിയ സുഷിൻ ശ്യാം സ്കൂൾ കാലഘട്ടത്തിൽ നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ഇഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.[3] പിന്നീട്, മലയാളത്തിലെ സംഗീത സംവിധായനായ ദീപക് ദേവിന്റെ സഹായി ആയി 2 വർഷത്തോളം ജോലി ചെയ്തു.[4] 2008ൽ ടി.ഡി.ടി എന്ന മെറ്റൽ ബാന്റിൽ ചേർന്നു.[5]
Year | Film | Language | Songs | Score | Notes |
---|---|---|---|---|---|
2014 | സപ്തമശ്രീ തസ്കര: | മലയാളം | അല്ല | അതെ | സംഗീത സംവിധായകനായി ആദ്യ സിനിമ |
2015 | ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി | മലയാളം | അല്ല | അതെ | |
2016 | കിസ്മത്ത് | മലയാളം | അതെ | അതെ | ഒരു പാട്ടും പശ്ചാത്തലസംഗീതവും |
2017 | എസ്ര | മലയാളം | അതെ | അതെ | പശ്ചാത്തലസംഗീതവും രണ്ട് പാട്ടുകളും |
ദി ഗ്രേറ്റ് ഫാതർ | മലയാളം | അല്ല | അതെ | ||
വില്ലൻ | മലയാളം | അല്ല | അതെ | ||
2018 | മറഡോണ | Malayalam | അതെ | അതെ | |
വരത്തൻ | മലയാളം | അതെ | അതെ | ||
ലില്ലി | മലയാളം | അതെ | അതെ | ||
2019 | കുമ്പളങ്ങി നൈറ്റ്സ് | മലയാളം | അതെ | അതെ | |
വൈറസ് | മലയാളം | അതെ | അതെ |
-