വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | ഗുർദാസ്പൂർ, പഞ്ചാബ്, ഇന്ത്യ | 10 ഒക്ടോബർ 1951
മരണം | 6 ജനുവരി 1984 കർതർപുർ, ജലന്ധർ, പഞ്ചാബ് | (പ്രായം 32)
ഉയരം | 5'11" (180 cm) |
Sport |
സർദാർ സുർജിത് സിംഗ് രാന്ധവ ഒരു ഇന്ത്യൻ ഹോക്കി താരമാണ്.1976 ലെ മോൻട്രയൽ ഹോക്കി ഒളിപിക്സിനു വേണ്ടി ഇന്ത്യൻ പുരുഷ വിഭാഗത്തിനു വേണ്ടി കളിച്ച ഒരു ഹോക്കി താരമാണ് സുർജിത്.[1] ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു സുർജിത്.
പഞ്ചാബിലെ ബട്ലയിൽ ജനനം. ഗുരു നാനാക്ക് സ്കൂൾ, ജലാന്ദറിലെ ല്യാൽപുര ഖൽസ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസകാലത്ത് യൂണിവേഴ്സിറ്റി ഹോക്കി ടൂർണമെന്റിൽ കളിച്ചു തുടങ്ങി.[2]
കോളേജ് പഠനത്തിനു ശേഷം പഞ്ചാബ് പോലീസിൽ ചേർന്നു. 1972 ൽ ആംസ്റ്റർഡാമിൽ വെച്ച് നടന്ന രണ്ടാമത് ലോകകപ്പ് ഹോക്കിയിൽ തുടക്കം കുറിച്ചു.1974 ലും 1978 ലും ഏഷ്യൻ ഗെയിംസ്, 1976 ൽ മോണ്ട്റിയൽ ഒളിമ്പിക്സ്, 1982 ൽ ബോംബെയിൽ വെച്ച് നടന്ന ലോകകപ്പ്. 1975 ൽ കോലലംപൂരിൽ വെച്ച് നടന്ന ലോകകപ്പ് വിജയത്തിൽ സുർജിതിന്റെ പങ്ക് ചെറുതല്ല. പതിനൊന്നാമത് ലോക ഹോക്കി ടീമിലും ഓൾ-സ്റ്റാർ ഹോക്കി ടീമിലും അംഗമായിരുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ വച്ച് നടന്ന എസാണ്ട ടൂർനമെന്റിലും 1978 ലെ ഏഷ്യൻ ഗെയിംസിലും ടോപ്പ് സ്കോറർ ആയിരുന്നു. തുടക്കത്തിൽ ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ എയർലൈൻസ്, പഞ്ചാബ് പോലിസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു.
ഗെയിംസിൽ നിന്നുള്ള ഔദ്യോഗിക വിരമിക്കലിന് ശേഷം, 1984ൽ കാരട്പൂരിൽ വെച്ച് ഒരു കാറപകടത്ത്തിൽ സുർജിത് മരണപ്പെടുകയായിരുന്നു. ജലാന്ദറിലെ സ്റ്റേഡിയത്തിനു പിന്നീട് സുർജിതിന്റെ പേര് നൽകുകയായിരുന്നു. സുർജിത്ത്തിന്റെ മരണത്തിനു ശേഷം 1984 ൽ സുർജിത് ഹോക്കി സൊസൈറ്റി തുടങ്ങി.[3][4]മരണാനന്തര ബഹുമതിയായി 1998 ൽ അർജുന അവാർഡ് നൽകി ആദരിച്ചു.[5]
അദ്ദേഹത്തിന്റെ ഭാര്യ ചഞ്ചൽ ഒരു അന്തർദേശിയ ഹോക്കി താരമായിരുന്നു. ഇന്ത്യൻ വനിതാ വിഭാഗം ഹോക്കി ടീമിനെ നയിച്ചവരിൽ ഒരാളായിരുന്നു ചഞ്ചൽ.[6] അദ്ദേഹത്തിന്റെ മകൻ സര്ബിന്ദർ സിംഗ് രാന്ധവ ഒരു ഒരു ലോകപ്രശസ്ത ടെന്നീസ് താരമായിരുന്നു. ഏഷ്യൻ ഗെയിംസ് ൽ പങ്കെടുത്തിട്ടുണ്ട്.
organized every year in memory of former Olympian Surjit Singh Randhawa