പെൻസിൽവാനിയ സർവകലാശാലയിലെ ഗൈനക്കോളജിസ്റ്റാണ് സൂസൻ എം. ഡോംചെക്ക്. സൂസൻ BRCA-യുടെ ബാസർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറും പെരെൽമാൻ സ്കൂൾ ഓഫ് മെഡിസിനിലെ അർബുദ ചികിത്സയിൽ ബാസർ പ്രൊഫസറും പെൻ മെഡിസിനിലെ മരിയൻ ആൻഡ് റോബർട്ട് മക്ഡൊണാൾഡ് കാൻസർ റിസ്ക് ഇവാലുവേഷൻ പ്രോഗ്രാമിന്റെ ഡയറക്ടറുമാണ്.[1][2] അക്കാഡമിക് ജേണലുകളിൽ 250 ലധികം പ്രബന്ധങ്ങൾ എഴുതിയിട്ടുള്ള അവർ നിരവധി എഡിറ്റോറിയൽ റിവ്യൂ ബോർഡുകളിൽ പ്രവർത്തിക്കുന്നു. 2018 ൽ, അവർ ഡോംചെക്ക് നാഷണൽ അക്കാദമി ഓഫ് മെഡിസിനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പാരമ്പര്യമായി ക്യാൻസറിനുള്ള സാധ്യതയുള്ള വ്യക്തികളുടെ ജനറ്റിക് ഇവാല്വേഷൻ, മെഡിക്കൽ മാനേജ്മെന്റ് എന്നിവയിൽ സൂസൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജനിതക കാരണങ്ങളാൽ ഉണ്ടാവുന്ന സ്തനാർബുദത്തിനുള്ള PARP ഇൻഹിബിറ്ററുകൾ അടക്കമുള്ള നവീന ചികിത്സകൾ വികസിപ്പിക്കുന്നതിനായി അവരുടെ നേതൃത്വത്തിൽ ഒരു അന്തരാഷ്ട്ര മെഡിക്കൽ ടീം പ്രവർത്തിച്ചുവരുന്നു. ബി.ആർ.സി.എ-ടി.എ.സി എന്നാണ് ഈ സംഘം അറിയപ്പെടുന്നത്. ബി.ആർ.സി.എ-1, ബി.ആർ.സി.എ-2 എന്നീ രോഗാവസ്ഥകളിലുള്ള രോഗികളിൽ ഒലപാരിബ് എന്ന മരുന്നിന്റെ പരീക്ഷണത്തിനും അവർ നേതൃത്വം കൊടുത്തു[1]. BRCA1, BRCA2 എന്നിവയുമായി ബന്ധപ്പെട്ട കാൻസറുകളിൽ പുരുഷന്മാരിലും സ്ത്രീകളിലും സ്തനാർബുദം, അണ്ഡാശയ അർബുദം, മെലനോമ, പ്രോസ്റ്റേറ്റ്, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവ ഉൾപ്പെടുന്നു.[3]