മലയാള സിനിമയിലും കന്നഡ സിനിമയിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് സെന്ന ഹെഗ്ഡെ. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 2016 ലെ ഡോക്യുഡ്രാമ 0-41* ആയിരുന്നു, അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം റൊമാന്റിക് കോമഡിയായ കഥയോണ്ടു ശുരുവാഗിടെ എന്ന കന്നഡ സിനിമയായിരുന്നു[1]
വടക്കൻ കേരളത്തിലെ കാഞ്ഞങ്ങാട് പട്ടണത്തിലാണ് സെന്ന ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ കാഞ്ഞങ്ങാട്ടുകാരനായ മലയാളിയും അമ്മ കന്നഡക്കാരിയുമാണ്.[2] ബ്രിസ്‌ബേനിലെ ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, അമേരിക്കയിൽ നാല് വർഷം ബിസിനസ് അനലിസ്റ്റായി ജോലി ചെയ്തു. തുടർന്ന് അദ്ദേഹം ഗൾഫ് സഹകരണ കൗൺസിലിലേക്ക് മാറി, അവിടെ അടുത്ത എട്ട് വർഷക്കാലം അദ്ദേഹം 30 സെക്കൻഡ് സ്പോട്ടുകളിൽ കഥകൾ പറഞ്ഞു വിവിധ അന്താരാഷ്ട്ര പരസ്യ ഏജൻസികളിൽ ജോലി ചെയ്തു. 2014-ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.
2014ൽ പുറത്തിറങ്ങിയ ഉളിദവരു കണ്ടന്തേ എന്ന ചിത്രത്തിന് വേണ്ടി രക്ഷിത് ഷെട്ടിയുടെ തിരക്കഥാ ടീമിൽ സെന്ന പ്രവർത്തിച്ചിട്ടുണ്ട്. ജന്മനാട്ടിൽ തിരിച്ചെത്തിയ സെന്ന സ്വന്തം സിനിമകളിലേക്ക് തിരിഞ്ഞു. തന്റെ ആദ്യ ഫീച്ചർ ഫിലിമായ 0-41* ന് അദ്ദേഹം മൂന്ന് ദിവസം കൊണ്ട് തിരക്കഥയെഴുതി. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നിർമ്മിച്ച ഈ ഡോക്യുഡ്രാമ, രണ്ട് എതിരാളികളായ വോളിബോൾ ടീമുകളിലെ കളിക്കാരുടെ ജീവിതത്തെ പിന്തുടരുന്നു. 7 ലക്ഷം രൂപയുടെ ബജറ്റിൽ നാലു സഹപ്രവർത്തകർ, ഒരു കാനൻ 5D മാർക്ക് 3, എന്നിവ കൊണ്ടാണ് അദ്ദേഹം ഒമ്പത് ദിവസമെടുത്ത് 91-മിനിറ്റുള്ള ഈ സിനിമ ചിത്രീകരിച്ചത്. ആറ് അംഗങ്ങളുള്ള അഭിനേതാക്കൾ പ്രൊഫഷണൽ അഭിനേതാക്കളായിരുന്നില്ല. അനുരാഗ് കശ്യപ് അവരുടെ പ്രകടനത്തെ എന്ന് വിശേഷിപ്പിച്ചു. 2016 ജനുവരി 26-ന് ലൂസിയാനയിലെ ലഫായെറ്റിൽ നടന്ന പതിനൊന്നാമത് 'സിനിമാ ഓൺ ദ ബയൂ' ഫിലിം ഫെസ്റ്റിവലിലാണ് ഈ ചിത്രം ലോക പ്രീമിയർ ചെയ്തത്. ഇത് മറ്റ് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചുട്ടുണ്ടെങ്കിലും വാണിജ്യപരമായി റിലീസ് ചെയ്തിട്ടില്ല.
സെന്നയുടെ രണ്ടാമത്തെ ചിത്രമായ കഥയോണ്ടു ശുരുവാഗിഡെ, ദിഗന്ത്, പൂജ ദേവരിയ എന്നിവർ അഭിനയിച്ച ഒരു കന്നഡ-ഭാഷാ റൊമാന്റിക് കോമഡിയാണ്, ഇതിൽ അശ്വിൻ റാവു പല്ലക്കിയും ശ്രേയ അഞ്ചനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2020 ലെ ഓണം വേളയിൽ, അദ്ദേഹം തന്റെ അടുത്ത മലയാളം ചിത്രം തിങ്കളാഴ്ച നിശ്ചയം എന്ന ചലച്ചിത്രം പ്രഖ്യാപിച്ചു. 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഈ ചിത്രം മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
അവാർഡ് | വിഭാഗം | സ്വീകർത്താവ് | റഫ. |
---|---|---|---|
68 -ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ | മലയാളത്തിലുള്ള മികച്ച ഫീച്ചർ ഫിലിം | തിങ്കളാഴ്ച നിശ്ചയം | [3] |
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ | മികച്ച രണ്ടാമത്തെ ചിത്രം | തിങ്കളാഴ്ച നിശ്ചയം | [4] |
മികച്ച കഥ | സെന്ന ഹെഗ്ഡെ |