Saint Catherine of Alexandria | |
---|---|
![]() | |
Artist | ആർട്ടമേസ്യാ ജെന്റിലെസ്കി ![]() |
Year | 1619 |
Dimensions | 77 സെ.മീ (30 ഇഞ്ച്) × 63 സെ.മീ (25 ഇഞ്ച്) |
ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് ആർടെമിസിയ ജെന്റിലേസ്ച്ചി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ. ഫ്ലോറൻസിലെ ഉഫിസിയുടെ ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.[1]ഈ ചിത്രവും ഇപ്പോൾ ലണ്ടനിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന സെൽഫ് പോർട്രെയിറ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയയും (1615-1617) ചിത്രീകരിക്കാൻ ജെന്റിലേസ്ച്ചി ഒരേ കാർട്ടൂൺ അല്ലെങ്കിൽ ചിത്രം തയ്യാറാക്കാൻ സഹായിക്കുന്ന ഡ്രോയിംഗ് തന്നെ ഉപയോഗിച്ചിരിക്കാം.[2][3]
2019-ൽ ഫ്ലോറൻസിലെ ഒപിഫിയോ ഡെല്ലെ പിയട്രെ ഡ്യൂറിലെ കൺസർവേറ്റർമാർ ഈ ചിത്രം പരിശോധിച്ചു.[2][3]നടുവിലായിരുന്ന ചിത്രം പിന്നീട് ജെന്റിലേച്ചി മാറ്റം വരുത്തിയെന്നാണ് ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, എക്സ്-റേ പഠനങ്ങൾ തെളിയിക്കുന്നത്. [2][3] ഒരു കിരീടം ധരിച്ച് സ്വർഗത്തിലേക്ക് നോക്കുന്ന സെന്റ് കാതറിന്റെ ചിത്രം ജെന്റിലേച്ചിയുടെ അവസാനത്തെ രചനയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ലണ്ടനിലെ നാഷണൽ ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന സെൽഫ് പോർട്രെയിറ്റ് ആസ് സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയയിൽ നിന്നുള്ള കണ്ടെത്തലുകൾ ഈ ചിത്രവുമായി താരതമ്യപ്പെടുത്തി ഈ രണ്ട് ചിത്രങ്ങൾക്കും ജെന്റിലേച്ചി ഒരേ കാർട്ടൂൺ അല്ലെങ്കിൽ തയ്യാറെടുപ്പ് ഡ്രോയിംഗുകൾ ഉപയോഗിച്ചുവെന്ന് പഠനങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.[2][3]സ്ത്രീ രക്തസാക്ഷികളുടെ ചിത്രങ്ങൾ വരയ്ക്കുമ്പോൾ ജെന്റിലേച്ചി ഒരു മാതൃക സ്വയം ഉപയോഗിച്ചു എന്നതിന് ഈ ചിത്രം തെളിവുകൾ നൽകുന്നു.[3]കൂടാതെ, അവസാന പതിപ്പിൽ പൂർണ്ണമായും വരച്ച മൂന്നാമത്തെ മുഖം എക്സ്-റേയിലൂടെ കണ്ടെത്തിയിരുന്നു. പൂർത്തിയാക്കാത്ത ഒരു കലാസൃഷ്ടിയുടെ പ്രാരംഭ രേഖാചിത്രമായിരിക്കാം ഇതെന്നും, ജെന്റിലേച്ചി തന്റെ ക്യാൻവാസുകളിൽ വീണ്ടും ഉപയോഗിച്ചുവെന്ന് ഇത് തെളിയിക്കുന്നു.[3]
ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[4]
{{cite book}}
: CS1 maint: unrecognized language (link)