![]() മുദ്ര | |
ആദർശസൂക്തം | Ad majorem dei gloriam |
---|---|
സ്ഥാപിതം | 1953 |
ബന്ധപ്പെടൽ | മലങ്കര മാർത്തോമ്മാ സുറിയാനി സഭ |
പ്രധാനാദ്ധ്യാപക(ൻ) | പ്രൊഫ. ഡോ. റോയിസ് പി. ഡേവിഡ് |
മാനേജർ | ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത |
അദ്ധ്യാപകർ | 114 |
സ്ഥലം | കോഴഞ്ചേരി, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | മഹാത്മഗാന്ധി സർവ്വകലാശാല, യു.ജി.സി. |
കായികം | ബാസ്ക്കറ്റ്ബോൾ ഫുട്ബോൾ ക്രിക്കറ്റ് വോളിബോൾ |
വെബ്‌സൈറ്റ് | http://stthomascollege.info/ |
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന കോളേജാണ് സെന്റ് തോമസ് കോളേജ്. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇത്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് 1953-ൽ അന്നത്തെ മാർത്തോമ്മാ മെത്രാപ്പോലീത്തയായിരുന്ന യൂഹാനോൻ മാർത്തോമ്മായും, കുറുന്തോട്ടിക്കൽ കെ.ടി തോമസ് കശ്ശീശായും ചേർന്നാണ് സ്ഥാപിച്ചത്. 1953ൽ സ്ഥാപിക്കപ്പെട്ടപ്പോൾ തിരിവിതാംകൂർ സർവ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവർത്തിച്ചുകൊണ്ടിരുന്നത്, പിന്നീട് അത് കേരള സർവ്വകലാശാലയുടെ കീഴിലായി. 1983 മുതൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. യു.ജി.സി. അംഗീകൃതമായ ഈ കോളേജിന് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ എ++ ഗ്രേഡാണ് നൽകിയിട്ടുള്ളത്. ഡോ ജോർജ്ജ് കെ അലക്സ് ആണ് കോളേജിന്റെ നിലവിലെ പ്രിൻസിപ്പൽ.
2013ൽ ഈ കോളേജിന്, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കമ്മീഷന്റെ 2004ലെ നിയമപ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി ലഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ തെക്ക്-കിഴക്കൻ മലയോര പ്രദേശങ്ങൾക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2013ൽ തിരുവിതാംകൂർ രാജകുടുംബം രാജമുദ്ര നൽകി ഈ കോളേജിനെ ആദരിച്ചു. [1]
എൻ.സി.സി, എൻ.എസ്.എസ്. യൂണിറ്റുകളും 25ഓളം മറ്റ് വ്യത്യസ്ത അസോസിയേഷനുകളും, ക്ലബ്ബുകളും ഈ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.