Centre of Indian Trade Unions | |
സ്ഥാപിതം | 1970 |
---|---|
അംഗങ്ങൾ | 3.2million |
രാജ്യം | India |
പ്രധാന വ്യക്തികൾ | M K Pandhe, President |
ഓഫീസ് സ്ഥലം | New Delhi, India |
വെബ്സൈറ്റ് | www.citucentre.org |
ഭാരതത്തിലെ ഒരു ഇടതുപക്ഷ തൊഴിലാളി സംഘടനയാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഥവാ സി.ഐ.ടി.യു. അംഗത്വം കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നാണ് സി.ഐ.ടി.യു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കനുസരിച്ച് 2002-ൽ സി.ഐ.ടി.യു. -വിന്റെ അംഗത്വം 3222532 പേർ ആയിരുന്നു. [1] ചുവന്ന നിറത്തിലുള്ള സി.ഐ.ടി.യു-ന്റെ പതാകയിൽ മധ്യഭാഗത്തായി വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും, ഇടതു വശത്ത് ലംബമായി സി.ഐ.ടി.യു എന്ന് വെള്ള നിറത്തിൽ ഉള്ള ആംഗലേയ അക്ഷരങ്ങൾ എന്നിവ ആലേഖനം ചെയ്തിരിക്കുന്നു.ആംഗലേയത്തിൽ "The working class" എന്നും ഹിന്ദിയിൽ "സി.ഐ.ടി.യു मजदूर" എന്നും പേരുള്ള രണ്ട് മാസികകൾ സി.ഐ.ടി.യു പുറത്തിറക്കുന്നു.[2]
2007 ജനുവരി മാസത്തിൽ ബെംഗളൂരുവിൽ നടന്ന സി.ഐ.ടി.യു ദേശീയ സമ്മേളനത്തിൽ ചിത്തബ്രത മജുംദാർ ജനറൽ സെക്രട്ടറിയായും എം.കെ.പാന്ഥേ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2007-ൽ ഫെബ്രുവരി മാസത്തിൽ ചിത്തബ്രത മജുംദാറിന്റെ മരണത്തെ തുടർന്ന് മുഹമ്മദ് അമീൻ പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.