സെമ്പിയൻ മഹാദേവി | |
---|---|
![]() | |
പാർവ്വതി ദേവിയുടെ രൂപത്തിൽ സെമ്പിയൻ മഹാദേവി | |
ഭരണകാലം | 949 സി.ഇ - 957 സി.ഇ |
മുൻഗാമി | കോൽരവി നിലി സോലംദേവയാർ |
പിൻഗാമി | വിരണരായനിയർ |
ജീവിതപങ്കാളി | ഗണ്ഡരാദിത്യ ചോഴൻ |
മക്കൾ | |
ഉത്തമചോളൻ | |
മതം | ഹിന്ദുമതം |
ചോളസാമ്രാജ്യത്തിലെ വിവിധ രാജ്ഞിമാർ വഹിച്ച സ്ഥാനപ്പേരായിരുന്നു സെമ്പിയൻ മഹാദേവി.[1] ചോളസാമ്രാജ്യത്തിലെ രാജ്ഞിമാരോ അമ്മമാരോ (രാജാവിന്റെ അമ്മ) മുത്തശ്ശിമാരോ അമ്മായിമാരോ ഈ സ്ഥാനപ്പേര് വഹിച്ചിരുന്നു. അവരിൽ ഏറ്റവും പ്രശസ്ത ഉത്തമചോളന്റെ അമ്മയാണ്. ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ രാജ്ഞികളിൽ ഒരാളായിരുന്നു അവർ. 941-ലെ ഒരു ലിഖിതമനുസരിച്ച്, ശിവന്റെ മുന്നിൽ ഒരു വിളക്ക് ശാശ്വതമായി കത്തിക്കാൻ വേണ്ടി സെമ്പിയൻ മഹാദേവി ദാനം നടത്തിയതായി പറയപ്പെടുന്നു.[2] [3] [4]
അവർ ഗണ്ഡരാദിത്യ ചോളന്റെ ( ശ്രീ-ഗണ്ഡരാദിത്ത ദേവ തം-പിരട്ടിയാർ) രാജ്ഞിയായിരുന്നു. ഉത്തമചോളന്റെ അമ്മയായും അറിയപ്പെടുന്നു. (ഉത്തമചോളദേവരായ് തിരു-വയിരു-വൈയ്ക്ക-ഉദയ പിരാട്ടിയാർ ശ്രീ സെമ്പിയൻ മാടയ്യാർ എന്ന പേര് ലിഖിതങ്ങളിൽ അവർക്ക് മുമ്പും ശേഷവും പദവി വഹിച്ചിട്ടുള്ള മറ്റ് രാജ്ഞിമാരിൽ നിന്ന് അവരെ വേർതിരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നു). വിവിധ ലിഖിതങ്ങളിൽ നിന്ന് അവർ ഒരു മഴവരയാർ പ്രമാണിയുടെ മകളാണെന്ന് അറിയാം. തുടക്കത്തിൽ, അവർ എപ്പോഴും സ്വയം വിശേഷിപ്പിച്ചിരുന്നത് ശ്രീ സെമ്പിയൻ മാടയ്യരുടെ മകൾ എന്നാണ്. [5] [6]
അവർ ഒരു ഭക്തയും ക്ഷേത്രനിർമ്മാതാവുമായിരുന്നു. അവർ നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ചിലത് കുറ്റ്രാലം, വിരുദാചലം, അടുത്തുറൈ, വക്കരൈ, ആനങ്ങൂർ[7] മുതലായവയാണ്. ചോളസാമ്രാജ്യത്തിന്റെ ഏറ്റവും ആഡംബരമായ ചില സംഭാവനകൾ അവർ നിർമ്മിച്ചയവയാണ്. [8] തിരു-ആര-നേരി-ആൾവാർ ക്ഷേത്രം അവർ നിർമ്മിച്ച ആദ്യകാല ക്ഷേത്രങ്ങളിൽ ഒന്നാണ്. 967-968 സി.ഇ -യിൽ നല്ലൂർ കന്ദസ്വാമി ക്ഷേത്രത്തിന് വെങ്കലവും ആഭരണങ്ങളും അവർ സമ്മാനിച്ചു. ഇന്ന് ആരാധിക്കുന്ന നല്ലൂർ ക്ഷേത്രത്തിലെ ദേവതയുടെ വെങ്കല വിഗ്രഹം ഉൾപ്പെടെ, അതിന്റെ ശൈലി സെമ്പിയൻ വെങ്കലത്തിന്റെ മാതൃകയിലാണ്. [9]
പരകേസരിവർമ്മൻ ഉത്തമ ചോളന്റെ ഒരു ലിഖിതത്തിൽ നിന്ന്, എല്ലാ മാസവും രാജ്ഞിയുടെ ജന്മനക്ഷത്രമായ ജ്യേഷ്ട നാളിൽ കോനേരിരാജപുരത്തെ ഉമാമഹേശ്വരസ്വാമി ക്ഷേത്രത്തിൽ ഒരു പതിവ് ശ്രീബലി ചടങ്ങ് ക്രമീകരിച്ചിട്ടുണ്ടായിരുന്നു.
സെമ്പിയൻ മഹാദേവി ഒരു ക്ഷേത്രനിർമ്മാതാവും [10] കലയുടെ രക്ഷാധികാരിയുമായിരുന്നു. അവരുടെ ജീവിതകാലത്ത് അവരുടെ പേരിലുള്ള സെമ്പിയൻ മഹാദേവിയുടെ പട്ടണത്തിലെ ശിവക്ഷേത്രത്തിൽ അവരുടെ ജന്മദിനം പ്രത്യേക ആഘോഷങ്ങളാൽ കൊണ്ടാടപ്പെടുകയും പ്രിയപ്പെട്ട രാജ്ഞിയുടെ ഒരു ലോഹത്തിലുള്ള ഛായാചിത്രം അവരുടെ ബഹുമാനാർത്ഥം ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്തു. പുരാതന ഇന്ത്യൻ കലയിലെ രാജകീയവും ദൈവികവുമായ ഛായാചിത്രങ്ങൾക്കിടയിലെ ഒരു ഉദാഹരണമാണ് ഈ ഉയർന്ന ശൈലിയിലുള്ള വെങ്കല ചിത്രം. പാർവതി ദേവിയെ അനുസ്മരിപ്പിക്കുന്ന ഭാവമാണ് സെമ്പിയൻ മഹാദേവിക്ക് ചിത്രത്തിൽ നൽകപ്പെട്ടിട്ടുള്ളത്.
സാഹിത്യത്തിലെ ഒരു രൂപകം അവയിലൊന്നിന്റെ ചില പ്രധാന വശങ്ങൾ ഉയർത്തിക്കാട്ടുന്നതിന് ബന്ധമില്ലാത്തതായി തോന്നുന്ന രണ്ട് കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നു. ദൃശ്യകലയിലും ഇത് സാധ്യമാണ്. അതിശയോക്തി കലർന്ന എല്ലാ സവിശേഷതകളോടെയുമുള്ള സെമ്പിയൻ മഹാദേവിയുടെ വെങ്കലം അക്ഷരാർത്ഥത്തിൽ എടുക്കാൻ ഉദ്ദേശിച്ചുള്ളതല്ല. രാമചന്ദ്രൻ പറയുന്നതനുസരിച്ച്, സെമ്പിയൻ മഹാദേവിയുടെ അതിശയോക്തിപരമായ സവിശേഷതകൾ പ്രത്യേക ദൈവികഗുണങ്ങളെ പ്രതീകപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. [11]