സെയ്‌ഷെൽസിലെ സ്ത്രീകൾ പുരുഷൻമാരെപ്പോലെ തന്നെ എല്ലാ നിയമപരമായതും രാഷ്ട്രീയപരമായതും സമ്പത്തികമായതും സാമൂഹ്യമായതുമായ അവകാശങ്ങൾ അനുഭവിച്ചുവരുന്നു. [1]
സെയ്‌ഷെൽസ് രാഷ്ട്രത്തിലെ സമൂഹം മാതൃദായക്രമം [1][2]പാലിക്കുന്നു. അമ്മമാർ ഒരു കുടുംബത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ഉയർന്ന പദവിയിലുണ്ട്. അവരാണ് ആ കുടുംബത്തിലെ ചെലവുകൾ നിയന്ത്രിക്കുന്നതും കുഞ്ഞുങ്ങളുടെ കാര്യം നോക്കുന്നതും. വിവാഹിതരാകാത്ത അമ്മമാർ സമൂഹത്തിൽ നിയമാനുസൃതമാണ്. [1]നിയമപരമായി പിതാകന്മാർ തങ്ങളൂടെ സന്താനങ്ങളെ നോക്കാൻ ബാദ്ധ്യസ്ഥരാണ്.[1] ആണുങ്ങൾക്ക് വരുമാനത്തിന്റെ കാര്യത്തിൽ പ്രാധാന്യമുണ്ടെങ്കിലും അവരുടെ കുടുംബത്തിലെ മറ്റു കാര്യങ്ങളിൽ പങ്കില്ല. കുടുംബത്തിന്റെ പ്രധാനഭാഗം സ്ത്രീകളാണു നോക്കുക. പ്രായമായവർ ഒരു കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ച് ആ കുടുംബത്തിൽത്തന്നെ ജീവിക്കുന്നു. അവരുടെ പ്രായമായ മക്കൾ അവരെ പരിപാലിക്കുന്നു. [1]
സ്ത്രീകൾക്കെതിരായ അക്രമം ഒരു തുടർച്ചയായ പ്രശ്നമാണ്. പൊലീസ് കുടുംബത്തിൽ നടക്കുന്ന തർക്കങ്ങളിൽ അത് വലിയ അക്രമത്തിലോ ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളിലോ എത്തുന്നില്ലെങ്കിൽ വളരെ അപുർവ്വമായേ ഇടപെടാറുള്ളു. അധിക്ർതർ ഇത്തരം കെസുകൾ വന്നാൽ (വളരെ അപൂർവ്വമായി) ചെറിയ ശിക്ഷ മാത്രമെ നൽകാറുള്ളു. പക്ഷെ, സമൂഹം ഇത്തരം അക്രമങ്ങളെപ്പറ്റി കൂടുതൽ ബോധവാന്മാരായി വരുന്നുണ്ട്.
ബലാത്സംഗം, പങ്കാളിയാലുള്ള ബലാൽകാരം, ഗൃഹപീഡനം എന്നിവ നിയമം കുറ്റകൃത്യമായിക്കരുതി 20 വർഷത്തോളം തടവു ലഭിക്കുന്ന കുറ്റകൃത്യമായി കണക്കാക്കിയിട്ടുണ്ട്.[2] 2007ൽ കുടുംബ ട്രൈബ്യൂണലിനു, 74 ഗാർഹികപീഡനത്തെപ്പറ്റിയുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്. പൊലീസ് 56 ബലാത്സംഗ കേസുകളും 4 വിചാരിച്ചുള്ള ലൈംഗികാതിക്രമണ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. [2]
ലിംഗപരമായ ഒരുവിധ വിവേചനവും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബിസിനസ്സിൽ സ്ത്രീകൾ വലിയതൊതിൽത്തന്നെ പങ്കെടുക്കുന്നുണ്ട്. 1994ലെ കണക്കുപ്രകാരം, അവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ സെയ്‌ഷെൽസ് പോളിടെക്നിക്കിൽ സെയ്‌ഷെൽസിലെ സ്ത്രീകൾ ആണ് പകുതിയോളം സീറ്റുകളിൽ ചേർന്നത്. 2007ലെ കണക്കുപ്രകാരം, 34 സീറ്റുള്ള സെയ്‌ഷെൽസ് നാഷണൽ അസംബ്ലിയിൽ 10 അംഗങ്ങൾ സ്ത്രീകളായിരുന്നു. ഇതിൽ 7 പേർ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടവരും 3 പേർ ആനുപാതിക സീറ്റുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരുമാണ്. 2007 ജുലൈയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ 2 സ്ത്രീകൾ കാബിനറ്റ് മന്ത്രിമാരായി. [2] Following the July 2007 cabinet reshuffle, there were two women in the cabinet.[2]
ലൈംഗികവ്യാപാരം നിയമവിരുദ്ധമാണെങ്കിലും ഇവിടെയിത് സവ്വസാധാരണമാണ്. [2]പൊലീസ് മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെങ്കിൽ ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാറുമില്ല. [2]
നിയമം ലൈംഗികപീഡനത്തിനെതരാണെങ്കിലും അതു നടപ്പിലാക്കാറില്ല. പിന്തുടർച്ചാവകാശ കാര്യത്തിൽ സ്ത്രീകൾക്ക് വിവേചനമൊന്നുമില്ല. [2]