സെൻബുക്ക്‌

സെൻബുക്ക്‌
ഒരു ആദ്യ തലമുറ 3 UX390
ഡെവലപ്പർAsus
ManufacturerAsus
തരംUltrabook
ഓപ്പറേറ്റിംഗ് സിസ്റ്റംWindows / Linux
സി.പി.യുAMD APU, AMD Ryzen
Intel Core i3/i5/i7
ഗ്രാഫിക്സ്AMD Radeon (Pro), Nvidia GeForce
സംബന്ധിച്ച ലേഖനങ്ങൾHp Invent
വെബ്‌സൈറ്റ്www.asus.com/Laptops/ZenBook-Series-Home/

ഇന്റൽ കോർപ്പറേഷൻ വികസിപ്പിച്ച അൾട്രാ ബുക്ക് കുടുംബത്തിൽ പെട്ട അസൂസ്‌ കമ്പനി നിർമ്മിച്ച കുറഞ്ഞ വലിപ്പമുള്ള ലാപ് ടോപ് കംപ്യൂട്ടറുകളാണ് സെൻബുക്ക്‌ (English: Zenbook)[1]. 2011 ഒക്ടോബറിലാണ് ആദ്യ സെൻബുക്ക് പുറത്തിറങ്ങിയത്. 2012ൽ ഉൽപ്പന്നങ്ങളുടെ യഥാർത്ഥ പരിധിയിൽ മാറ്റം വരുത്തുകയും വിപുലീകരിക്കുകയും ചെയ്തു. 12 ഇഞ്ച് മുതലുള്ള മോഡലുകളിൽ ലഭ്യമായ ഇവ, വൈദ്യുതി കാര്യക്ഷമമായ ഘടകങ്ങൾ ഉൾകൊള്ളുന്നതാണെങ്കിലും കണക്ടിവിറ്റികൾ കുറവാണ്. കൂടാതെ, സംയോജിത ഗ്രാഫിക്‌സ് പ്രൊസസറുകൾ മാത്രമെ ഇവയ്‌കൊള്ളു. ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് പ്രൊസസ്സിങ് യൂനിറ്റുകളും ഒപ്റ്റിക്കൽ ഡിസ്‌ക് ഡ്രൈവും അടങ്ങിയ 15 ഇഞ്ച് വലിപ്പമുള്ള ലാപ്‌ടോപ്പുകളായും സെൻബുക്ക് ലഭ്യമാണ്. മിക്ക (എല്ലാത്തിലുമില്ല) സെൻബുക്കുകളിലും ഇന്റൽ അൾട്ര ലോ വോൾട്ടേജ് പ്രൊസസ്സറുകളും എൻവിഡിയയുടെ ഗ്രാഫിക്‌സ് പ്രൊസസ്സിങ് യൂനിറ്റുകളുമാണ് ഉപയോഗിക്കുന്നത് (ഇന്റഗ്രേറ്റ്ഡ് ഗ്രാഫിക്‌സ് ഉപയോഗിക്കാത്തവയിൽ) 2012-ന്റെ അവസാനത്തോടെ, വിൻഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ടച്ച് സ്‌ക്രീൻ സെൻബുക്ക് മോഡലുകൾ അസുസ് അവതരിപ്പിച്ചു. മിക്ക മോഡലുകളും മാക്ബുക്ക് എയറുമായി സമാനതകളുള്ളതാണ്. വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ സെൻബുക്ക് മോഡൽ യുഎക്‌സ് 301 ആണ്.[2]സെൻബുക്ക് പ്രധാനമായും ഏസറിന്റെ അസ്പയർ, ഡെല്ലിന്റെ ഇൻസ്പിറോൺ, എക്‌സ്പീഎസ്, എച്ച്പിയുടെ പവിലിയൻ, എൻവി, ലൊനോവോയുടെ ഐഡിയ പാഡ്, തോഷിബയുടെ സാറ്റ്‌ലൈറ്റ് എന്നിവയോടാണ് മത്സരിക്കുന്നത്.

സാധാരണ ലാപ്‌ടോപ്പ് നിർമ്മാണ സാമഗ്രിയായ പ്ലാസ്റ്റിക്കിന് പകരം ബ്രഷ് ചെയ്ത അലുമിനിയം ഷാസിയാണ് ഉപയോഗിക്കുന്നത്, ഇതിന് കാഠിന്യം കൂടുതലാണ്, ഇത് ഉപയോഗിച്ചാണ് അസൂസ് സെൻബുക്കുകൾ രൂപകൽപ്പന ചെയ്തത്. ഇതിന്റെ ലിഡ്ഡിൽ(മൂടി) കേന്ദ്രീകൃത വൃത്തങ്ങളുടെ ഒരു പാറ്റേൺ വെള്ളത്തിലെ അലകളെ പ്രതിനിധീകരിക്കുന്നുവെന്നും ലാപ്‌ടോപ്പുകൾ സൃഷ്ടിക്കുമ്പോൾ ഡിസൈനർമാർ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്ന "സെൻ തത്ത്വചിന്ത"യെ പ്രതിനിധീകരിക്കുന്നുവെന്നും പറയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. https://www.asus.com/laptops/for-home/zenbook/
  2. "Notebooks and Ultrabooks: UX301LA". ASUS. Archived from the original on 2014-01-08. Retrieved January 1, 2014.