കാഴ്ച വൈകല്യമുള്ളവർക്ക് മുൻഗണന നൽകുന്ന ടൂറിസത്തിന്റെ ഒരു രൂപമാണ് സെൻസറി ടൂറിസം. കാഴ്ച വൈകല്യമുള്ളവർ മുഖ്യധാരാ ടൂറിസത്തിൽ നാവിഗേഷൻ, സുരക്ഷ, ചുറ്റുമുള്ള മറ്റുള്ളവരെക്കുറിച്ചുള്ള അറിവ് എന്നിവ പോലുള്ള നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നു. [1] കാഴ്ചയില്ലാത്തവരെ വിനോദയാത്രകളിൽ നിന്ന് അകറ്റിനിർത്തുന്ന ഘടകങ്ങളാണ് ഇവ. ഇതിനെ തുടർന്ന് വിനോദസഞ്ചാരത്തിനു പിന്നിലെ സിദ്ധാന്തങ്ങളും അതിന്റെ മനശാസ്ത്രവും ഇന്ദ്രിയങ്ങളുമായുള്ള ബന്ധവും സംയോജിപ്പിച്ച്, കാഴ്ച വൈകല്യമുള്ളവർക്ക് ഒരു സമഗ്ര അനുഭവം വികസിപ്പിച്ചെടുത്തു. [2] സെൻസറി ടൂറിസത്തിൽ ടൂറിസത്തിന്റെ ശാരീരികവും മൾട്ടി-സെൻസറി വശങ്ങളും ഉൾക്കൊള്ളുന്നു, ഇത് കാഴ്ചവൈകല്യം ഉള്ളവർക്ക് പ്രത്യേകമായി ടൂറിസം അനുഭവം വർദ്ധിപ്പിക്കും, അതോടൊപ്പം ഇത് കാഴ്ച വൈകല്യമില്ലാത്തവർക്ക് കൂടി പ്രയോജനം ചെയ്യും. [3]
ചരിത്രപരമായി, യാത്രയിൽ നിന്ന് നേടിയ ഓർമ്മകൾക്കും അനുഭവങ്ങൾക്കും പകരം, കാഴ്ച്ചകളിലാണ് വിനോദസഞ്ചാരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. [2] വിനോദസഞ്ചാരത്തിന്റെ മനശാസ്ത്രത്തിന്റെ സമീപകാല പഠനങ്ങളെ അടിസ്ഥാനമാക്കി, ഒരു സ്ഥലത്തിന്റെ അനുഭവം വ്യക്തികളുടെ ഓർമ്മയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാദിക്കപ്പെടുന്നു, [4] ഇതിൽ കാഴ്ച മാത്രമല്ല “കേൾക്കുന്നതും, മണക്കുന്നതും, സ്പർശിക്കുന്നതും, രുചിക്കുന്നതും എല്ലാം ഉൾപ്പെടും. ” [5] കാഴ്ച വൈകല്യമുള്ളവർക്കും അല്ലാത്തവർക്കും സന്തോഷകരമായ ടൂറിസം അനുഭവം സൃഷ്ടിക്കുന്നതിന്, ലക്ഷ്യസ്ഥാനം “സാമൂഹികവും സാംസ്കാരികവുമായ” അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്ന് പറയുന്നു. [6]
ഒരു വ്യക്തിയുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ തലച്ചോറിൽ എത്തിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ദ്രിയങ്ങൾ . [7] ടൂറിസത്തിന്റെ കാര്യത്തിൽ, “ശാരീരികാവസ്ഥകൾ, പ്രവർത്തനങ്ങൾ, മാനസിക സിമുലേഷനുകൾ എന്നിവ ഒരു വിനോദസഞ്ചാരിയെ അവർ സന്ദർശിക്കുന്ന സ്ഥലങ്ങളോട് ചില ഓർമ്മകളും മനോഭാവങ്ങളും ഉണ്ടാക്കുന്നു (കൃഷ്ണ, 2012). [8] വിനോദസഞ്ചാരികൾ അവരുടെ ചുറ്റുപാടുകളുമായി എങ്ങനെ ഇടപഴകുന്നു, അവർ എങ്ങനെ സ്വന്തം അഭിപ്രായങ്ങൾ സൃഷ്ടിക്കുന്നു, ഈ ചുറ്റുപാടുകളെ എങ്ങനെ അർത്ഥമാക്കുന്നു എന്നതിന്റെ അടിസ്ഥാനമായി ഇന്ദ്രിയങ്ങളെ കണക്കാക്കുന്നു. [9] തൽഫലമായി, ശാരീരിക ഇന്ദ്രിയങ്ങളെ ചുറ്റിപ്പറ്റിയുള്ള അറിവിന്റെ അടിത്തറയെ അടിസ്ഥാനമാക്കിയായിരിക്കണം സെൻസറി ടൂറിസത്തിന്റെ രൂപകൽപ്പന. കാഴ്ച വൈകല്യമുള്ളവർക്കായി മറ്റ് ഇന്ദ്രിയങ്ങളെക്കുറിച്ചുള്ള ഒരു ധാരണ ടൂറിസത്തിൽ പ്രയോഗിക്കുന്നത് അവരുടെ യാത്രാനുഭവം വർദ്ധിപ്പിക്കും. [10] [11]
കൂടുതൽ ശാസ്ത്രീയമായി പറഞ്ഞാൽ, ടൂറിസത്തിൽ നിന്ന് ലഭിച്ച ചില അനുഭവങ്ങളോട് പ്രതികരിക്കുന്നതിന് മനുഷ്യശരീരം അതിന്റെ നാഡീവ്യൂഹം ഉപയോഗിക്കുന്നു. സൈദ്ധാന്തികമായി, ഇത് നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്നു, അതിനാൽ, ഇന്ദ്രിയങ്ങൾ ടൂറിസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്.[12] അഞ്ച് ഇന്ദ്രിയങ്ങളിൽ ഓരോന്നും ശരീരഭാഗവുമായോ ഇന്ദ്രിയങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, കാഴ്ച കണ്ണുകൾ തിരിച്ചറിയുന്നു, രുചി മുകുളങ്ങൾ ഭക്ഷണത്തിന്റെ രുചി കണ്ടെത്തുന്നു, മൂക്കിലെ റിസപ്റ്ററുകളിൽ എത്തുന്ന രാസവസ്തുക്കൾ മണം എന്ന അനുഭവം നല്കുന്നു, ചർമ്മത്തിലെ ന്യൂറൽ റിസപ്റ്ററുകൾ സ്പർശനത്തിന് സഹായിക്കുന്നു, കേൾവി ശബ്ദത്തെക്കുറിച്ചുള്ള ധാരണയാണ്, അതിൽ വായുവിലെ വൈബ്രേഷനുകൾ ചെവിയിലെ മെക്കാനോറിസെപ്റ്ററുകൾ തിരിച്ചറിയുന്നു.[13] ശരീരത്തിന്റെ ഈ സെൻസിംഗ് അവയവങ്ങളിലൊന്നിൽ ഒരു ഉത്തേജനം കണ്ടെത്തിയാൽ, സന്ദേശം "പെരിഫറൽ നാഡീവ്യൂഹം വഴി കേന്ദ്ര നാഡീവ്യവസ്ഥയിലേക്ക് റിലേ ചെയ്യപ്പെടുന്നു.[13]
ഒരു സ്ഥലത്തിന്റെ കാര്യത്തിൽ, സെൻസറി ഓർഗനിൽ നിന്ന്, നാഡീവ്യവസ്ഥയിലൂടെ, ലച്ചോറിലേക്ക് റിലേ ചെയ്യുന്ന സന്ദേശങ്ങൾഒരാൾക്ക് അവർ സന്ദർശിക്കുന്ന സ്ഥലത്തെക്കുറിച്ച് സവിശേഷമായ അവബോധം നൽകും. ഈ വിവരങ്ങൾ ഒരു വ്യക്തിയുടെ ഓർമ്മയുടെ ഭാഗമാകുന്നു.[14] ടൂറിസത്തിന്റെ കാര്യത്തിൽ, ആരെങ്കിലും അവർ സന്ദർശിച്ച ഒരു സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും ഓർക്കുമ്പോൾ, ഒരു രംഗം, മണം, രുചി, വികാരം അല്ലെങ്കിൽ അവർ കേട്ട എന്തെങ്കിലും ഓർമ്മിക്കാൻ നമ്മെ പ്രേരിപ്പിക്കും, ഇത് ഈ സ്ഥലവുമായി ബന്ധപ്പെട്ട പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഓർമ്മകൾ പുനരുജ്ജീവിപ്പിക്കും. കാഴ്ചയില്ലാത്തവരും കാഴ്ചയുള്ളവരുമായ വിനോദസഞ്ചാരികൾക്ക് അവർ സന്ദർശിക്കുന്ന ഒരു സ്ഥലത്തിന്റെ ഏറ്റവും മെച്ചപ്പെട്ട അനുഭവം ലഭിക്കുന്നതിന് ടൂറിസം കമ്പനികൾ കാഴ്ച മാത്രമല്ല, എല്ലാ ഇന്ദ്രിയങ്ങളും പരിഗണിക്കണം എന്നാണ് ഇതിനർത്ഥം.
{{cite journal}}
: CS1 maint: multiple names: authors list (link)
{{cite journal}}
: CS1 maint: multiple names: authors list (link)