Serge Abiteboul | |
---|---|
ജനനം | Serge Joseph Abiteboul 25 ഓഗസ്റ്റ് 1953 |
ദേശീയത | French |
പൗരത്വം | French |
കലാലയം | University of Southern California |
അറിയപ്പെടുന്നത് |
|
അവാർഡുകൾ |
|
Scientific career | |
Fields | |
Institutions | INRIA |
തീസിസ് | Matching Functions and Disaggregations in Databases (1982) |
Doctoral advisor | Seymour Ginsburg[1] |
ഗവേഷണ വിദ്യാർത്ഥികൾ |
|
വെബ്സൈറ്റ് | abiteboul |
സെർജി അബിറ്റബുൾ ഡാറ്റാ മാനേജിംഗ്, ഡാറ്റാബേസ് തിയറി, ഫീനൈറ്റ് മോഡൽ തിയറി എന്നിവയിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. [3][4][5][6][7][2][8][9]
1982ൽ സെയ്മൂറ് ഗിൻസ്ബെർഗിന്റെ മേൽനോട്ടത്തിൽ വടക്കൻ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് അബിറ്റ്ബുൾ അദ്ദേഹത്തിന്റെ പി.എച്ച്.ഡി സ്വീകരിച്ചു. [10]
കമ്പ്യൂട്ടർ സയൻസിലും അനുബന്ധവിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഫ്രാൻസിന്റെ ദേശീയഗവേഷണഇൻസ്റ്റിറ്റ്യൂട്ടായ Institut national de recherche en informatique et en automatique (INRIA) ലെ മുതിർന്ന ഗവേഷകനാണ് അദ്ദേഹം. Collège de France ലെ പ്രൊഫസറാണ് അദ്ദേഹം.
അദ്ദേഹം അറിയപ്പെടുന്നത് ഡാറ്റാ മാനേജിംഗ്, ഡാറ്റാബേസ് തിയറി, ഫൈനൈറ്റ് മോഡൽ തിയറി എന്നീ മേഖലകളിൽ നൽകിയ സംഭാവനകളിലാണ്. ഫൈനേറ്റ് മോഡൽ തിയറിയിൽ അബിറ്റ്ബൂൾ-വിയാനു സിദ്ധാന്തം പറയുന്നത് ഫിക്സ്ഡ് പോയിന്റ് ലോജിക്ക് പാർഷ്യൽ ഫിക്സ്ഡ് പോയിന്റ് ലോജിക്കിന് തുല്യമാണെങ്കിൽ മാത്രം പോളിനോമിയൽ സമയം PSPACE തുല്യമായിരിക്കും എന്നാണ്. [11][12]ഡാറ്റാബേസ് സിദ്ധാന്തത്തിൽ വളരെ വിപുലമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ഈ അടുത്ത് എക്സ്എംഎൽ ഡാറ്റയുടെ വിതരണം ചെയ്യപ്പെട്ട അപഗ്രഥനത്തിനുവേണ്ടിയുള്ള ഭാഷകളെക്കുറിച്ചാണ് അത്. ഡാറ്റാമാനേജ്മെന്റിൽ അദ്ദേഹം നന്നായി അറിയപ്പെടുന്നത് semistructured, Web databases എന്നിവയിലെ മുൻകാല പ്രവർത്തനങ്ങളാലാണ്. 2008ൽ യൂറോപ്യൻ സർവ്വകലാശാലകളിൽ ഡാറ്റാമാനേജ്മെന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരിൽ ഏറ്റവും മികച്ച ആളായി Citeseer അദ്ദേഹത്തെ തെരഞ്ഞെടുത്തു.
ഡാറ്റാബേസ് തിയറി, [13] വെബ് ഡാറ്റാമാനേജ്മെന്റ് [2] എന്നീ വിഷയങ്ങളിൽ ഓരോ പുസ്കകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
അബിറ്റ്ബുൾ 2011ൽ യൂറോപ്യൻ അക്കാഡമി ഓഫ് സയൻസിന്റെയും 2008ൽ ഫ്രഞ്ച് അക്കാഡമി ഓഫ് സയൻസസിന്റെയും അംഗമായി. അസ്സോസിയേഷൻ ഓഫ് കംപ്യൂട്ടിംഗ് മെഷീനറിയിൽ 2011 ൽ ഫെല്ലോ ആയി. [3]