സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ

ഇന്ത്യയിലെ ദരിദ്രരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ സ്ത്രീകൾക്കായുള്ള ഒരു തൊഴിലാളി സംഘടനയാണ് സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) 1972-ൽ പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയുമായ ഇള ഭട്ട് ആണ് സേവ രൂപീകരിക്കുന്നത്. സേവയുടെ പ്രധാനകേന്ദ്രം ഗുജറാത്തിലെ അഹമ്മദാബാദിലാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് പ്രവർത്തിക്കുന്നു. അസംഘടിത തൊഴിലാളികളിലെ ബഹഭൂരിപക്ഷമായ സ്ത്രീത്തൊഴിലാളികൾക്കായുള്ള രാജ്യത്തെ പ്രമുഖ സംഘടനയാണ് സേവ [1]

ചരിത്രം

[തിരുത്തുക]

1971 ൽ രൂപീകരിച്ച സേവ 1972 ൽ ഒരു തൊഴിലാളി സംഘടനയായി രജിസ്റ്റർ ചെയ്തു. അംഗീകരിക്കപ്പെടാത്തവരും അവഗണിക്കപ്പെട്ടവരുമായ അസംഘടിതമേഖലയിലെ സ്ത്രീത്തൊഴിലാളികളെ സംഘടിപ്പിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 90 ശതമാനത്തോളം ഉൾക്കൊള്ളുന്നതാണ് മുഖ്യമായും സ്വയംതൊഴിൽ ചെയ്യുന്ന ഈ അനൌദ്യോഗിക വിഭാഗം.

സേവയിൽ പ്രവർത്തിച്ചുവന്ന ഒരു വിഭാഗം സ്ത്രീകൾചേർന്ന് സഹകരണമേഖലയിൽ സേവ ബാങ്കിനും രൂപം നൽകി. ദരിദ്രരായ, സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് വായ്പവയും മറ്റ് സാമ്പത്തിക സേവനങ്ങളും പ്രാപ്യമാക്കുക, അതുവഴി കഴുത്തറുപ്പൻ പലിശക്കാരിൽ നിന്നും അവരെ രക്ഷിക്കുക തുടങ്ങിയവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ.

ഇതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, നിയമസഹായം തുടങ്ങിയ സേവനങ്ങൾ നൽകിക്കൊണ്ട് സ്ത്രീ ശാക്തീകരണത്തിലും സേവ പ്രവർത്തനങ്ങളാരംഭിച്ചു. [2]


അവലംബം

[തിരുത്തുക]
  1. സേവ പേവിംഗ് ദ വേ ഫോർ വിമൻസ് പ്രോഗ്രസ്സ്
  2. "സേവ പേവിംഗ് വോയ്സ് ഓഫ് പുവർ:വേൾഡ് ബാങ്ക്". Archived from the original on 2015-03-04. Retrieved 2013-03-12.