സൈബർസെക്സ് ട്രാഫിക്കിംഗ്, ലൈവ് സ്ട്രീമിംഗ് ലൈംഗിക ദുരുപയോഗം,[1][2][3]വെബ്‌ക്യാം സെക്‌സ് ടൂറിസം/ദുരുപയോഗം[4]അല്ലെങ്കിൽ ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജീസ്)-ലൈംഗിക ചൂഷണത്തിന് സൗകര്യമൊരുക്കൽ[5] ലൈംഗിക കടത്തും തത്സമയ സ്‌ട്രീമിംഗും ഉൾപ്പെടുന്ന ഒരു സൈബർ കുറ്റകൃത്യമാണ്. നിർബന്ധിത[6][7]ലൈംഗിക പ്രവർത്തികൾ അല്ലെങ്കിൽ വെബ്‌ക്യാം ഉപയോഗപ്പെടുത്തിയുള്ള ബലാത്സംഗം മുതലയാവയും ഇതിൽപ്പെടുന്നു.[8][9][10]
മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് സൈബർസെക്സ് ട്രാഫിക്കിംഗ്.[8] ഇരകളെ കടത്തുകാർ 'സൈബർസെക്‌സ് ഡെന്നുകളിലേക്ക്' കൊണ്ടുപോകുന്നു.[11][12][13] തത്സമയ സ്ട്രീമിംഗ് സോഫ്‌റ്റ്‌വെയർ ഉള്ള വെബ്‌ക്യാമുകളും ഇന്റർനെറ്റുമായി[14][9][15]ബന്ധിപ്പിച്ച ഉപകരണങ്ങളും ഉള്ള ലൊക്കേഷനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇരകളെ തങ്ങളുമായി ലൈംഗിക അടിമത്തിലേക്ക് നയിക്കുകയും[7], മറ്റ് ആളുകളുമായി ലൈംഗിക പ്രവർത്തനങ്ങൾ നടത്താൻ നിർബന്ധിക്കുക[16]അല്ലെങ്കിൽ തത്സമയ വീഡിയോകളിൽ ട്രാഫിക്കിംഗ്കാരാലോ ബലാത്സംഗം ചെയ്യപ്പെടുകയോ അല്ലെങ്കിൽ അക്രമികളെ സഹായിക്കുകയോ ചെയ്യുന്നു.[7][17]ഇരകളോട് പണമടയ്ക്കുന്ന തത്സമയ വിദൂര ഉപഭോക്താക്കളുമായോ വാങ്ങുന്നവരുമായോ പങ്കിട്ട സ്‌ക്രീനുകളിൽ അവരെ നേരിൽ കാണാനും അവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും നിർബന്ധിക്കുന്നു.[10][18][19]ഇത് നിർബന്ധിത വേശ്യാവൃത്തിയുടെ വാണിജ്യവൽക്കരിക്കപ്പെട്ട സൈബർ രൂപമാണ്.[7][20]സ്‌ത്രീകളും കുട്ടികളും ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആളുകളും നിർബന്ധിത ഇന്റർനെറ്റ് സെക്‌സിന് പ്രത്യേകിച്ചും ഇരയാകുന്നു.[21][22][23][10][15][24]കുറ്റകൃത്യം നടക്കുന്ന സമയത്ത് കമ്പ്യൂട്ടർ വഴി നിർമ്മിച്ച ചിത്രങ്ങൾ ഒരു തരം റേപ്പ് പോണോഗ്രഫിയാണ് അല്ലെങ്കിൽ കുട്ടികളുടെ പോണോഗ്രഫി.[25][26][27] ഇത് തത്സമയം ചിത്രീകരിച്ച് പ്രക്ഷേപണം ചെയ്യുകയും റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യുന്നു.[28]
ലോകത്ത് നടക്കുന്ന സൈബർ സെക്‌സ് ട്രാഫിക്കിംഗിന്റെ വ്യാപ്തിയെക്കുറിച്ച് കൃത്യമായ കണക്ക് ലഭ്യമല്ല.[29][30][31]ലൈവ് സ്ട്രീമിംഗ് കുറ്റകൃത്യങ്ങളിലൂടെ നടക്കുന്ന എല്ലാ സംഭവങ്ങളും കണ്ടെത്താനുള്ള സാങ്കേതികവിദ്യ ഇതുവരെ വികസിപ്പിച്ചിട്ടില്ല.[32]ദശലക്ഷക്കണക്കിന് സൈബർ സെക്‌സ് ട്രാഫിക്കിംഗിന്റെ റിപ്പോർട്ടുകൾ ഓരോ വർഷവും ബന്ധപ്പെട്ട അധികാരികൾക്ക് ലഭിക്കുന്നു.[33]ഇത് ഡിജിറ്റൽ യുഗത്തിന്റെ ഫലമായി വന്നതും,[26] ആഗോളവൽക്കരണവുമായി ബന്ധപ്പെട്ടതുമായ ബില്യൺ ഡോളറിന്റെ അനധികൃത വ്യവസായമാണ്.[9][24]ടെലികമ്മ്യൂണിക്കേഷന്റെ ലോകമെമ്പാടുമുള്ള വിപുലീകരണത്തിൽ നിന്നും ഇന്റർനെറ്റിന്റെയും[10] സ്മാർട്ട്ഫോണുകളുടെയും ആഗോള വ്യാപനത്തിന്റെ ഫലമായി പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ ഇതിന്റെ ഉപയോഗം കൂടി.[34][35][36]സോഫ്റ്റ്‌വെയർ, എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ എന്നിവയുടെ ഉപയോഗം മൂലം ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ലളിതമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു,[37]
കൂടാതെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളും അതുപോലെ വയർ ട്രാൻസ്ഫർ സേവനങ്ങളും ഇടപാടുകാരന്റെ ഐഡന്റിറ്റികൾ[38]മറയ്ക്കുന്ന ക്രിപ്‌റ്റോകറൻസികളുമുള്ള അന്താരാഷ്ട്ര ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളുടെ വളർച്ചയും ക്രിമിനലുകൾക്ക് സഹായകരമാകുന്നു.[34][30][39][40][41]
സൈബർസെക്‌സ് ട്രാഫിക്കിംഗിന്റെ അന്തർദേശീയ തലത്തിലും ആഗോള തലത്തിലുള്ളതുമായ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി,[16]ഇരകളെ സംരക്ഷിക്കുകയും, രക്ഷപ്പെടുത്തുകയും, പുനരധിവസിപ്പിക്കുകയും ചെയ്യുന്നു; മാത്രമല്ല കുറ്റവാളികളെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നു. ചില ഗവൺമെന്റുകൾ ഈ കുറ്റകൃത്യത്തെക്കുറിച്ചും അവ എന്തിനാണ് മോശമായതെന്നും ആളുകളെ പഠിപ്പിക്കാൻ വീഡിയോകളും ടിവിയും ഉപയോഗിച്ച് കാമ്പെയ്‌നുകൾ നടത്തുന്നു, അതിനാൽ എല്ലാവർക്കും അവബോധമുള്ളവരായിരിക്കാനും അവ ഒഴിവാക്കാനും സമൂഹത്തെ സുരക്ഷിതമായി നിലനിർത്താനും കഴിയും. ഇതിനെ "അഡ്വക്കേസി ആൻഡ് മീഡിയ കാമ്പയിൻ" എന്ന് വിളിക്കുന്നു. നിയമപാലകരെയും പ്രോസിക്യൂട്ടർമാരെയും മറ്റ് അധികാരികളെയും എൻജിഒ പ്രവർത്തകരെയും കുറ്റകൃത്യത്തെ ചെറുക്കുന്നതിനും ട്രോമ-ഇൻഫോർമഡ് ആഫ്റ്റർകെയർ സേവനം നൽകുന്നതിനും വേണ്ടി പരിശീലന സെമിനാറുകളും അവർ നടപ്പിലാക്കിയിട്ടുണ്ട്.[42] ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സൈബർസെക്സ് ട്രാഫിക്കിംഗിനെതിരെയുള്ള പുതിയ നിയമനിർമ്മാണം ആവശ്യമാണ്.[43][36]
'ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളുമായി, പ്രത്യേകിച്ച് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു' എന്നാണ് സൈബർ എന്ന പദത്തെ നിർവചിച്ചിരിക്കുന്നത്.[44]ലൈംഗിക അടിമത്തം ഉൾപ്പെടെയുള്ള ലൈംഗിക ചൂഷണത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്താണ് സെക്സ് ട്രാഫിക്കിംഗ്.[45]സൈബർസെക്‌സ് ട്രാഫിക്കിംഗ് ഇരകളെ കടത്തുക്കൊണ്ട് വരുകയോ അല്ലെങ്കിൽ വെബ്‌ക്യാം ഉള്ള മുറികളിലോ ഉള്ള 'സൈബർസെക്‌സ് ഡെൻസിലേക്ക്' കൊണ്ടുപോകുകയോ ചെയ്യുന്നു.[14]ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വെബ്‌ക്യാം ഉള്ള ഒരു കമ്പ്യൂട്ടറിലൂടെ ഇരകളുടെ ശരീരത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും ചിത്രങ്ങൾ തത്സമയം കാണിക്കുന്നതും, സ്ട്രീം ചെയ്യുകയോ ചെയ്യുന്നതും സൈബർ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു.[8][6][10]ലൈംഗികാതിക്രമം യഥാർത്ഥവും ഭാഗികമായി സൈബർ ഇടവും ആയതിനാൽ ഇത് ഭാഗികമായി ശാരീരികമായോ അല്ലെങ്കിൽ യഥാർത്ഥമോ ആയ ലോകത്തിൽ സംഭവിക്കുന്നു.[46]
↑Brown, Rick; Napier, Sarah; Smith, Russell G (2020), Australians who view live streaming of child sexual abuse: An analysis of financial transactions, Australian Institute of Criminology, ISBN9781925304336 pp. 1–4.
↑Greiman, Virginia & Bain, Christina (2013). "The Emergence of Cyber Activity as a Gateway to Human Trafficking". Journal of Information Warfare. 12 (2): 41–49. p. 43.
↑Dushi, Desara (October 10, 2019), "Chapter 12: Combating the Live-Streaming of Child Sexual Abuse and Sexual Exploitation: A Need for New Legislation", in Hunsinger, Jeremy; Allen, Matthew M.; Klastrup, Lisbeth (eds.), Second International Handbook of Internet Research, Springer, pp. 201–223, ISBN978-9402415537 pp. 201-203.