സൊ കാർ | |
---|---|
സ്ഥാനം | ലഡാക്ക്, ജമ്മു-കാശ്മീർ |
നിർദ്ദേശാങ്കങ്ങൾ | 33°18′N 77°59′E / 33.300°N 77.983°E |
Type | ഒലിഗൊട്രോപ്പിക് തടാകം |
പ്രാഥമിക അന്തർപ്രവാഹം | Pholokongka Chu |
Primary outflows | none |
പരമാവധി നീളം | 7.5 കി. മീ |
പരമാവധി വീതി | 2.3 കി. മീ |
ഉപരിതല ഉയരം | 4530 മീ |
സൊ-കാർ[1] അല്ലെങ്കിൽ ഷൊ-കാർ, എന്നത് വലിപ്പത്തിനും താഴ്ചയ്ക്കും പേരുകേട്ട വ്യത്യാസപ്പെടുന്ന ഉപ്പു തടാകമാണ്. ജമ്മു കാഷ്മീരിൽ ലഡാക്കിന്റ് തെക്കു ഭാഗത്തുള്ള താഴ്വരയിൽ റുപുഷു സമതലത്തിൽ സ്ഥിതി ചെയ്യുന്നു.[2] തടാകത്തിലേക്ക് വരുന്ന വെള്ളം ഉപ്പില്ലാത്തതാണ്.
സൊ-കാർ തടകത്തിലേക്ക് വെള്ളം വരുന്ന അരുവി തെക്കു പടിഞ്ഞാറുഭാഗത്തുള്ള സ്റ്റാർട്സ്പുക്ക്-സൊ തടാകവുമായി ബന്ധിച്ചിരിക്കുന്നു. എല്ലാം കൂടി 9 കി.മീ നീളം വരും. 2 തുഗ്ജി മലയ്ക്കും ഗുർസാൻ മലയ്ക്കും ഇടയിലാണ് ഇത്. കുറച്ചു കൊല്ലം മുമ്പു വരെ നാടോടികൾ ഇവിടെ നിന്ന് ടിബറ്റിലേക്ക് ഉപ്പ് കയറ്റുമതി ചെയ്തിരുന്നു.നാടോടികളുടെ ഒരു കുടിയേറ്റ പ്രദേശം3 കി.മീ വടക്കു മാറിയുണ്ട്. വിനോദ സഞ്ചാരികൾക്കു വേണ്ടി പടിഞ്ഞാറെ കരയിൽ കൂടാരങ്ങൾ കൊണ്ടുള്ള താവളമുണ്ട്.[3][4] ഉയരംകൂടുതലുള്ളതു കാരണം തണുപ്പുകാലത്ത്-40 ഡിഗ്രി സെ. ഗ്രേഡിൽ താഴേക്കും ചൂടുകാലത്ത് 30ഡിഗ്രി സെ. ഗ്രെ.ഡിൽ കൂടൂതലാവുന്നതും പതിവാണ്. പകൽ സമയത്ത് കാലാവസ്ഥ വ്യതിയാനം പതിവാണ്. മഴയും മഞ്ഞു പെയ്യുന്നതും അപൂർവമാണ്.[3]
{{cite book}}
: Unknown parameter |authors=
ignored (help)