സോണി ലിവ്

സോണി ലിവ്
ലഭ്യമായ ഭാഷകൾ
ഉടമസ്ഥൻ(ർ)സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ
യുആർഎൽsonyliv.com
അംഗത്വംRequired[i]
ഉപയോക്താക്കൾIncrease 23 million (paid)
ആരംഭിച്ചത്22 January 2013

സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ ഓവർ-ദി-ടോപ്പ് ഫ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് സോണി ലിവ് . 2013ലാണ് സോണി ലിവ്[1] ആരംഭിച്ചത്

സോണി നെറ്റ്‌വർക്ക് കളിൽ നിന്നുള്ള പരിപാടികളയാ സീരിയൽ , സിനിമ , തൽസമയ മത്സരങ്ങൾ എന്നിവയയിരുന്നു ആദ്യം ഉണ്ടായിരുന്നത്. 2016 മുതൽ മറ്റു കമ്പനികളുടെ പരിപാടികളും നൽകി തുടങ്ങി . 2020 മുതൽ മുൻനിര അമേരിക്കൻ കമ്പനികളുമായി ചേർന്ന് കുടുതൽ സീരിയൽ , സിനിമ എന്നിവ നൽകി തുടങ്ങി . 2016 ശേഷം ഇന്ത്യയിലെ മൊബൈൽ ബ്രോഡ്‌ബാൻഡിൻറെ വളർച്ചയ്ക്കിടയിൽ, സോണി ലിവ് അതിവേഗം രാജ്യത്തെ പ്രേമുഖ സ്ട്രീമിംഗ് സേവനമായി മാറി.

ചരിത്രം

[തിരുത്തുക]

2013 ജനുവരി 23 ന് [2] ആയിരുന്നു സോണി സോണി ലിവ്ന്റെ ആരംഭം . 18 വർഷത്തെ പാരമ്പര്യമുള്ള സോണി പിക്ചേഴ്സ് നെറ്റ് വർക്ക് ഇന്ത്യയുടെ ഭാഗമായ ചാനലുകളിൽ നിന്നുള്ള ഉള്ളടക്കത്തിൽ നിന്നും ഹിന്ദിയിലും ഇംഗ്ലീഷിലും മായി മൊത്തം 40,000+ മണിക്കൂർ ടെലിവിഷൻ ഷോയും ഏതാണ്ട് 700 ൽ അധികം സിനിമകളും[3] സോണി ലിവ് ന്റെ ഭാഗം ആയിരുന്നു . അതോടപ്പം ലൈവ് സ്പോർട്സ് ഇവന്റുകൾ സോണി ലിവിൽ കാണിച്ചിരുന്നു .

ആനിമാക്‌സിൽ നിന്നുള്ള വൈവിധ്യമാർന്ന ആനിമേഷൻ സ്‌ട്രീം ചെയ്യുന്നതിന് സോണിലിവിൽ ലഭ്യമായിരുന്നു.[4] 2017 ജൂലൈ 7 മുതൽ 2020 മെയ് വരെ ഇന്ത്യയിൽ ഒരു ഡിജിറ്റൽ സ്ട്രീമിംഗ് ചാനലായി മാത്രമായി അനിമാക്സ് ഉണ്ടായിരുന്നു .[5]

പ്രോഗ്രാമിംഗ്

[തിരുത്തുക]

സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ ഭാഗമായ സോണി ചാനൽ , സോണി സബ് , സോണി മറാത്തി , സോണി ആത് തുടങ്ങിയ ചാനലുകളിൽ നിന്നുള്ള പരിപാടികളും സോണി പിക്ചേഴ്സ് എൻറർടെയ്ൻമെൻറ് , സോണി പിക്ചേഴ്സ് ടെലിവിഷൻ തുടങ്ങിയ സോണിയുടെ തന്നെ സ്റ്റുഡിയോയില് നിന്നുള്ള സീരിയലുകളും സിനിമകളും സോണി ലിവില് സ്ട്രീം ചെയ്യാവുന്നത് ആണ് .

ഇന്ത്യ, യുഎഇ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ സോണി ലിവ് ലഭ്യമാണ്.

കാഴ്ചക്കാർ

[തിരുത്തുക]

സോണി ലിവ് അതിന്റെ വെബ്‌സൈറ്റ്, ആപ്പ്, യൂട്യൂബ് ചാനൽ എന്നിവയിൽ പ്രതിമാസം 25 ദശലക്ഷം വ്യൂകളിൽ കൂടുതല് എത്തിയിരുന്നു .

അൺട്രോയിട് , ഐഓസ് , വെബ് തുടങ്ങിയ ഫ്ലാറ്റ്ഫോം കളിൽ സോണി ലിവ് കാണാൻ സാധിക്കും .

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. "Sony Launches Video on Demand". Business Standard. 2013.
  2. Deb, Debabrata (2018-07-15). "The ultimate SonyLIV review: Everything you need to know". finder India (in Indian English). Archived from the original on 2020-07-02. Retrieved 2020-07-02.
  3. Deb, Debabrata (2018-07-15). "The ultimate SonyLIV review: Everything you need to know". finder India (in Indian English). Archived from the original on 2020-07-02. Retrieved 2020-07-02.
  4. "Sony to shift Animax channel to SonyLiv". Indian Television Dot Com (in ഇംഗ്ലീഷ്). 2017-04-13. Retrieved 2019-12-05.
  5. "Animax Asia Channel Removed from 'Sony LIV' Streaming App". .anime news network. 17 May 2020.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല