സോണിയ ഒസോറിയോ | |
---|---|
ജനനം | സോണിയ ഒസോറിയോ ഡി സെന്റ്-മാലോ 25 മാർച്ച് 1928 Bogotá, D.C., കൊളംബിയ |
മരണം | 28 മാർച്ച് 2011 | (പ്രായം 83)
ദേശീയത | Colombian |
തൊഴിൽ(s) | ബാലെ നർത്തകി, കൊറിയോഗ്രാഫർ |
അറിയപ്പെടുന്നത് | Founder of the Colombia Ballet. |
ജീവിതപങ്കാളി(കൾ) | ജൂലിയസ് സീഫ്കെൻ ഡ്യൂപ്പർലി അലജാൻഡ്രോ ഒബ്രെഗൺ റോസസ് ഫ്രാൻസെസ്കോ പാലേറ്റി ലാൻസോണി |
കുട്ടികൾ |
Kenneth Siefken Osorio Bonnie Blue Siefken Osorio Rodrigo Obregón Osorio Silvana Obregón Osorio Giovanni Lanzoni Osorio |
മാതാപിതാക്കൾ | ലൂയിസ് എൻറിക് ഒസോറിയോ മൊറേൽ ലൂസിയ ഡി സെന്റ്-മാലോ പ്രീറ്റോ |
അവാർഡുകൾ | Order of Boyacá - (2010)[1] |
സോണിയ ഒസോറിയോ ഡി സെന്റ്-മാലോ (ജീവിതകാലം: 25 മാർച്ച് 1928 - 28 മാർച്ച് 2011)[2][3] ഒരു കൊളംബിയൻ സ്വദേശിയായ ബാലെ നർത്തകിയും കൊറിയോഗ്രാഫറുമായിരുന്നു. തൻറെ നീണ്ട കരിയറിൽ ഒരു പ്രധാന ഫോക്ലോറിസ്റ്റും കലയുടെയും സംസ്കാരത്തിന്റെയും പ്രമോട്ടറുമായിരുന്ന അവർ, കാർണിവൽ ഓഫ് ബാരൻക്വില്ലയുമായി അടുത്ത് പ്രവർത്തിക്കുകയും 1960-ൽ കൊളംബിയ ബാലെ എന്ന പേരിൽ കൊളംബിയയുടെ പ്രാദേശിക നൃത്തങ്ങളും ശൈലികളും താളവും ഉൾക്കൊള്ളുന്ന ഒരു ദേശീയ ബാലെ കമ്പനി സ്ഥാപിക്കുകയും ചെയ്തു.
1928 മാർച്ച് 25 ന് ലൂയിസ് എൻറിക് ഒസോറിയോ മൊറേൽസിന്റെയും ലൂസിയ ഡി സെന്റ്-മാലോ പ്രീറ്റോയുടെയും മകളായി ബൊഗോട്ടായിലാണ് ഒസോറിയോ ജനിച്ചത്. ഒരു നാടകകൃത്തും കവിയുമായിരുന്ന അവളുടെ പിതാവ് ലൂയിസ് എൻറിക്ക്, കൊളംബിയ നാടകവേദിയുടെ മുൻഗാമികളിൽ ഒരാളായിരുന്നു.
{{cite journal}}
: Cite journal requires |journal=
(help)