ഒരു ഇന്ത്യൻ കായികതാരമാണ് സോമ ബിശ്വാസ് (ജനനം: 16 മേയ് 1978).
1978 മേയ് 16ന് കൊൽക്കത്തയിൽ ജനിച്ചു.[1] 2002ൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി. 2006ൽ നടന്ന ദോഹയിലെ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയിരുന്നു. കുന്തൽ റായിയുടെ കീഴിൽ പരിശീലിച്ചിട്ടുണ്ട്.