സോയ് നീറോ

Soy Nero (ഞാൻ നീറോ)
2016ൽ പുറത്തിറങ്ങിയ സ്പാനിഷ് ഭാഷ ചിത്രമാണ് സോയ് നീറോ. ഇറാനിയൻ ചലചിത്രക്കാരനായ റഫീയ് പീറ്റ്സ് (Rafi Pitts) ആണ് ഇതിന്റെ സംവിധായകൻ .ബുക്കാറസ്റ്റ് (റോമെനിയ) ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള അവാർഡ് ഈ ചിത്രത്തിനു ലഭിച്ചു.[1]
ബെർളിൻ ഫിലിം ഫെസ്റ്റ്, മയാമി ഫിലിം ഫെസ്റ്റ് , Cham Elysees FF എന്നീ മേളകളിലും പ്രദർശിപ്പിക്കപ്പെട്ട ഈ ചലചിത്രം 2016 ഡിസംബറിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ഐ.എഫ്.എഫ്.കെ.)iffkയിലെ വിദേശ സിനിമ പട്ടികയിലുണ്ടായിരുന്നു.

Soy Nero
പ്രമാണം:Soy Nero film poster.jpg
സംവിധാനംRafi Pitts
രചനRafi Pitts
Razvan Radulescu
അഭിനേതാക്കൾJohnny Ortiz
സംഗീതംRhys Chatham
ഛായാഗ്രഹണംChristos Karamanis
ചിത്രസംയോജനംDanielle Anezin
റിലീസിങ് തീയതി
  • 16 ഫെബ്രുവരി 2016 (2016-02-16) (Berlin)
  • 10 നവംബർ 2016 (2016-11-10) (Germany)
രാജ്യംGermany
France
Mexico
ഭാഷSpanish
സമയദൈർഘ്യം120 minutes

മെക്സികൻ ജനതയുടെ വാഗ്ദത്ത ഭൂമിയായ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്ന രണ്ട് സഹോദരങ്ങളാണ് ജീസസും, നീറോയും. ഈ ശ്രമത്തിൽ നീറോ പിടിക്കപ്പെടുകയും തിരച്ചയ്യക്ക്ക്കപ്പെടുകയും ചെയ്യുന്നു. അയാൾ പലതവണ വീണ്ടും ശ്രമിച്ച് ഒടുവിൽ അമേരിക്കയിലേക്ക് കടക്കുന്നു. അനധികൃത കുടിയേറ്റക്കാരന്റെ ജീവിത പ്രയാസങ്ങളെ മറികടക്കാൻ അയാൾ കണ്ടെത്തുന്ന മാർഗ്ഗം ഗ്രീൻ കാർഡ് സൈനികൻ ആവുക എന്നതാണ്. സൈനിക സേവനത്തിലൂടെ പൗരത്ത്വം ലഭിക്കുന്ന ഈ സംവിധാനം ഉപയോഗിക്കുന്ന നീറോ ഇറാഖിൽ സൈനിക സേവനം അനുഷ്ടിക്കുന്നു. കൂടെയുള്ളവർ രാജ്യത്തിനായി യുദ്ധം ചെയ്യുമ്പോൾ നീറോ ഗ്രീൻ കാർഡ് ലഭിക്കാൻ വേണ്ടിയാണ് യുദ്ധമുന്നണിയിലുള്ളത്.

  1. http://www.filmneweurope.com/news/romania-news/item/112571-festivals-soy-nero-wins-bucharest-international-film-festival