സോഹൻ റോയ് | |
---|---|
ജനനം | |
തൊഴിൽ(s) | സി.ഇ.ഒ. ആരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ചലച്ചിത്ര സംവിധായകൻ |
ജീവിതപങ്കാളി | അഭിനി സോഹൻ |
കുട്ടികൾ | നിർമാല്യ, നിവേദ്യ |
വെബ്സൈറ്റ് | സോഹൻ റോയ് |
ഒരു ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും ഡോക്യുമെന്ററി നിർമ്മാതാവുമാണ് മലയാളിയായ സോഹൻ റോയ് (ജനനം:1967).
ലൊസാഞ്ചലസിൽ ഓസ്കാർ സമിതിയുടെ മുൻപിൽ പ്രത്യേകം പ്രദർശിപ്പിക്കപ്പെട്ട ഡാം 999 എന്ന ചിത്രമാണ് ഇംഗ്ലീഷിൽ ഇദ്ദേഹം സംവിധാനം ചെയ്തത്. ഇതിന്റെ തന്നെ ഹ്രസ്വരംഗാവിഷ്‌കരണമായി നിർമ്മിച്ച വാട്ടർ ബോംബ്[1] എന്ന ഡോക്യുമെന്ററി ചിത്രം ഇരുപതോളം രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിരുന്നു. ഡാം 999-ന്റെ സംവിധാനം, തിരക്കഥ, നിർമ്മാണം എന്നിവ സോഹൻ റോയ് ആണ് നിർവഹിച്ചിരിക്കുന്നത്.
പുനലൂർ ഐക്കരക്കോണം ശ്രീവിലാസത്തിൽ കൃഷ്ണശാസ്ത്രിയുടെ മകനായി ജനിച്ചു. എറണാകുളത്ത് പ്രീഡിഗ്രി വിദ്യാഭ്യാസം നടത്തി. തുടർന്ന് എഞ്ചിനീയറിങ് പൂർത്തിയാക്കി കമലിന്റെ അടുത്ത് സംവിധാനം പഠിക്കാനായി ചേർന്നു. പിന്നീട് മറ്റു ചില ജോലികൾ ചെയ്തു. ചിലചിത്രങ്ങൾക്കായി ഗാനരചനയും നിർവഹിച്ചു. പിന്നീട് സിനിമാ സംവിധാനം പഠിക്കുകയും നാളുകൾക്കു ശേഷം മറൈൻ ബിസ് ടി.വി. എന്ന ചാനൽ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ ഷാർജയിൽ താമസം