സ്ക്ലീറൈറ്റിസ് | |
---|---|
![]() | |
മുഴുവൻ സ്ക്ലീറയെയും ബാധിച്ച സ്ക്ലീറൈറ്റിസ് | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
മനുഷ്യ നേത്രത്തിലെ വെളുത്ത നിറത്തിൽ കാണുന്ന പാളിയായ സ്ക്ലീറയെ ബാധിക്കുന്ന കോശജ്വലനം ആണ് സ്ക്ലീറൈറ്റിസ് എന്ന് അറിയപ്പെടുന്നത്. ഡിഫ്യൂസ് സ്ക്ലീറൈറ്റിസ് (ഏറ്റവും സാധാരണമായത്), നോഡുലാർ സ്ക്ലീറൈറ്റിസ്, നെക്രോടൈസിംഗ് സ്ക്ലീറൈറ്റിസ് (ഏറ്റവും കഠിനമായത്) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സ്ക്ലീറൈറ്റിസുകൾ ഉണ്ട്. കണക്റ്റീവ് ടിഷ്യു രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് സ്ക്ലീറൈറ്റിസ്.[1]
സ്ക്ലീറയുടെ പുറം പാളിയായ എപ്പിസ്ക്ലീറയെ ബാധിക്കുന്ന ഗുരുതരമല്ലാത്ത ഒരു അസുഖമാണ് എപ്പിസ്ക്ലീറൈറ്റിസ്.[2]
സ്ക്ലീറൈറ്റിസിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:[3]
എപ്പിസ്ക്ലീറൈറ്റിസിൽ വേദന സ്ക്ലീറൈറ്റിസിനേക്കാൾ കുറവാണ്.[4] സ്ക്ലീറയിലേക്കുള്ള (ഹൈപ്പർറീമിയ) രക്തയോട്ടം വർദ്ധിക്കുന്നത് കണ്ണിന്റെ ചുവപ്പിന് കാരണമാകുന്നു.
സ്ക്ലീറൈറ്റിസ് മൂലം, സെക്കണ്ടറി കെരറ്റൈറ്റിസ് അല്ലെങ്കിൽ യുവിയൈറ്റിസ് സംഭവിക്കാം.[4] ഏറ്റവും കഠിനമായ സങ്കീർണതകൾ നെക്രോടൈസിംഗ് സ്ക്ലീറൈറ്റിസുമായി ബന്ധപ്പെട്ടിരിക്കുന്നു.
മിക്കപ്പോഴും,സ്ക്ലീറൈറ്റിസിന് കാരണം ഒരു അണുബാധയല്ല.[5] ഫൈബ്രിനോയ്ഡ് നെക്രോസിസ്, പോളിമോർഫോൺ ന്യൂക്ലിയർ സെല്ലുകൾ, ലിംഫോസൈറ്റുകൾ, പ്ലാസ്മകോശം, മാക്രോഫേജുകൾ എന്നിവയുടെ ഇൻഫിൽട്രേഷൻ എന്നിവ മൂലമുള്ള ക്രോണിക് ഗ്രാനുലോമാറ്റസ് ഡിസോർഡർ ആണ് ഇത്. ഗ്രാനുലോമയ്ക്ക് ചുറ്റും മൾട്ടി ന്യൂക്ലിയേറ്റഡ് എപ്പിത്തലോയ്ഡ് ജയന്റ് കോശങ്ങളും പുതിയ രക്ത കുഴലുകളും കാണാം, അവയിൽ ചിലത് വാസ്കുലൈറ്റിസിന്റെ തെളിവുകൾ കാണിക്കുന്നു.
ടോർച്ച് ലൈറ്റ് ഉപയോഗിച്ചുള്ള സാധാരണ നേത്ര പരിശോധനയിലൂടെയാണ് സ്ക്ലീറൈറ്റിസ് സാധാരണയായി കണ്ടെത്തുന്നത്. നേത്രപരിശോധനയുടെ മറ്റ് വശങ്ങൾ, അതായത് കാഴ്ച പരിശോധന, സ്ലിറ്റ് ലാമ്പ് പരിശോധന മുതലായവയും ആവശ്യമായി വന്നേക്കാം. ഫിനൈൽഎഫിറിൻ, നിയോസൈനെഫിറിൻ എന്നീ തുള്ളിമരുന്നുകൾ സ്ക്ലീറൈറ്റിസിനെ എപ്പിസ്ക്ലീറൈറ്റിസിൽ നിന്ന് വേർതിരിച്ച് അറിയാൻ ഉപയോഗിക്കാം.[4]
അനുബന്ധ പരിശോധനകൾക്ക് സിടി സ്കാനുകൾ, എംആർഐകൾ, അൾട്രാസോണോഗ്രാഫികൾ എന്നിവ സഹായകമാകും, പക്ഷേ ഇവ സാധാരണ നേത്ര പരിശോധനക്ക് പകരം ഉള്ളതല്ല.
ആന്റീരിയർ സ്ക്ലീറൈറ്റിസ്, പോസ്റ്റീരിയർ സ്ക്ലീറൈറ്റിസ് എന്നിങ്ങനെ സ്ക്ലീറൈറ്റിസിനെ രണ്ടായി തരംതിരിക്കാം. ആന്റീരിയർ സ്ക്ലീറൈറ്റിസ് ഏറ്റവും സാധാരണമായ ഇനമാണ്, ഏകദേശം 98% കേസുകളും ആന്റീരിയർ ആണ്. ആന്റീരിയർ, നോൺ നെക്രോടൈസിംഗ്, നെക്രോടൈസിംഗ് എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. നോൺ-നെക്രോടൈസിംഗ് സ്ക്ലീറൈറ്റിസ് ആണ് ഏറ്റവും സാധാരണം. ഇത് രൂപാന്തരീകരണത്തെ അടിസ്ഥാനമാക്കി ഡിഫ്യൂസ്, നോഡുലാർ എന്നിങ്ങനെ വീണ്ടും തരംതിരിക്കുന്നു. നെക്രോടൈസിംഗ് സ്ക്ലീറൈറ്റിസ് വീക്കത്തോടെയോ ഇല്ലാതെയോ സംഭവിക്കാം.
മിതമായ സ്ക്ലീറൈറ്റിസിൽ, വേദന പരിഹാരത്തിനായി ഫ്ലൂറിപ്രോഫെൻ, ഇൻഡോമെറ്റാസിൻ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള നോൺസ്റ്റീറോയിഡൽ ആന്റി ഇന്ഫ്ലമേറ്ററി മരുന്നുകൾ (എൻഎസ്‌എഐഡി) നിർദ്ദേശിക്കാം.[6] എൻഎസ്‌എഐഡികൾ അനുചിതമാണെങ്കിലോ, അല്ലെങ്കിൽ പോസ്റ്റീരിയർ, അല്ലെങ്കിൽ നെക്രോടൈസിംഗ് സ്ക്ലീറൈറ്റിസ് ആണെങ്കിൽ പ്രെഡ്‌നിസോലോൺ പോലുള്ള സിസ്റ്റമിക് കോർട്ടികോസ്റ്റീറോയിഡുകൾ ഉപയോഗിക്കാം.[7] പെരിഒക്യുലാർ സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ നോൺ-നെക്രോടൈസിംഗ് സ്ക്ലീറൈറ്റിസിൽ ഉപയോഗിക്കാം, പക്ഷേ ഇത് നെക്രോടൈസിംഗ് രോഗത്തിന് ഉപയോഗിക്കരുത്. രോഗനിയന്ത്രണം സ്റ്റിറോയിഡുകളിൽ മാത്രം അപര്യാപ്തമാണെങ്കിൽ, ഇമ്മ്യൂണോസപ്രെസ്സിവ് മരുന്നുകൾ (ഉദാ: സൈക്ലോഫോസ്ഫാമൈഡ്, അസാത്തിയോപ്രിൻ, മെത്തോട്രോക്സേറ്റ്) കൂടാതെ/അല്ലെങ്കിൽ ഇമ്യൂണോമോഡുലേറ്ററുകൾ ചികിത്സയ്ക്കായി പരിഗണിക്കാം. ഇൻഫെക്റ്റീവ് സ്ക്ലീറൈറ്റിസിൽ, ഇൻഫെക്റ്റീവ് ഏജന്റിനെ തിരിച്ചറിഞ്ഞാൽ, ടോപ്പികൽ അല്ലെങ്കിൽ സിസ്റ്റമിക് ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെടാം.[8]
സ്ക്ലീറൽ പെർഫൊറേഷൻ അല്ലെങ്കിൽ തീരെ കനം കുറഞ്ഞ സ്ക്ലീറ ഉള്ളപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.[6] ബാന്ഡേജ് കോൺടാക്റ്റ് ലെൻസ്, കോർണ്ണിയൽ പശ എന്നിവ കോർണിയയുടെ ടിഷ്യു കേടുപാടുകൾ പരിഹരിക്കാൻ ഉപയോഗിക്കാം. ചികിത്സിച്ചില്ലെങ്കിൽ, സ്ക്ലീറൈറ്റിസ് അന്ധതയ്ക്ക് കാരണമാകും.
സ്ക്ലീറൈറ്റിസ് ഒരു സാധാരണ രോഗമല്ല. ഇത് സ്ത്രീകളിൽ കൂടുതലായി കാണുന്നു. അതുപോലെ ജീവിതത്തിന്റെ നാല് മുതൽ ആറാം ദശകങ്ങളിൽ ആണ് ഇത് സാധാരണയായി ഉണ്ടാകുന്നത്.[9]
Classification | |
---|---|
External resources |