സ്പാത്തിഫില്ലം വാലിസി | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Alismatales |
Genus: | Spathiphyllum |
Species: | S. wallisii
|
Binomial name | |
Spathiphyllum wallisii |
അരേസി കുടുംബത്തിലെ വളരെ ജനപ്രിയമായ ഒരു ഇൻഡോർ ഹൗസ് പ്ലാന്റാണ് സ്പാത്തിഫില്ലം വാലിസി. സാധാരണയായി ഇത് പീസ് ലില്ലി, വൈറ്റ് സെയിൽസ്, അല്ലെങ്കിൽ സ്പാത്ത് ഫ്ലവർ എന്ന് അറിയപ്പെടുന്നു. ജനുസ്സിന്റെ പേരിന്റെ അർത്ഥം "പാളപോലുള്ള-ഇല" എന്നാണ് കൂടാതെ പ്രത്യേക സ്ഥാനപ്പേര് ആയി ജർമ്മൻ സസ്യശേഖരണക്കാരനായ ഗുസ്താവ് വാലിസിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ഇതിനെ ആദ്യമായി വിവരിച്ചിരിക്കുന്നത് 1877 ലാണ് .[1]
സാധാരണ അരേസി കുടുംബത്തിലെ അംഗങ്ങളായ അരോയിഡിന്റെ ഘടനയിൽ പൂക്കൾ ഉത്പാദിപ്പിക്കുന്ന ഒരു വാർഷിക സസ്യമാണിത്: ഇടതൂർന്ന തിങ്ങിനിറഞ്ഞ പൂങ്കുലയെ സ്പാഡിക്സ് എന്ന് വിളിക്കുന്നു. ഇതിൽ നിന്ന് കീഴോട്ടു ഞാന്ന് ഒരു വലിയ ബ്രാക്റ്റ് കാണപ്പെടുന്നു. ഇതിനെ സ്പേത്ത് എന്ന് വിളിക്കുന്നു (ഇടയ്ക്കിടെ രണ്ട് സ്പാത്തുകൾ ഉത്പാദിപ്പിക്കപ്പെടുന്നു, മുകളിലെ സ്പേത്ത് ചെറുതാണ്).ഇളം സ്പാഡിക്‌സ് പൊതുവെ ക്രീം അല്ലെങ്കിൽ ഐവറി നിറത്തോടുകൂടിയത് ആണ്. മൂപ്പെത്തുമ്പോൾ പച്ചയായി മാറുന്നു.[2] സ്പേത്ത് അരികിൽ നിന്ന് വിദൂരമായിപൊതുവെ വെളുത്തതോ വെളുത്ത് പച്ചനിറത്തിലുള്ള ഞരമ്പുകളോട് കൂടിയതും മൂപ്പെത്തുമ്പോൾ പച്ചയായി മാറുകയും ചെയ്യുന്നു. ബേസൽ ഇലകൾ തിളങ്ങുന്നതും, ഏറെക്കുറെ അടിവരെ ഞരമ്പുകളുള്ളതും അണ്ഡാകാരവും കൂർത്തതുമാണ്. ഇലഞെട്ടിന് നീളമുണ്ട്. ഇലകൾ വളഞ്ഞ് മനോഹരമായി ഒന്നൊന്നായി ഉത്പാദിപ്പിക്കുകയും കാലക്രമേണ ഇടതൂർന്ന കൂട്ടമായി മാറുകയും ചെയ്യുന്നു.