ഒരു വ്യക്തി മറ്റൊരാളെ തുപ്പുകയോ കടിക്കുകയോ ചെയ്യുന്നത് തടയാൻ ഉദ്ദേശിച്ചുള്ള ഒരു നിയന്ത്രണ ഉപകരണമാണ് സ്പിറ്റ് ഹുഡ്. സ്പിറ്റ് മാസ്ക്, മെഷ് ഹുഡ്, സ്പിറ്റ് ഗാർഡ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
ഹെപ്പറ്റൈറ്റിസ് പോലുള്ള ഗുരുതരമായ അണുബാധകളിൽ നിന്ന് രക്ഷനേടാൻ സ്പിറ്റ് ഹൂഡുകൾ ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന് പോലീസ് യൂണിയനുകളും അസോസിയേഷനുകളും ഉൾപ്പെടെയുള്ള വക്താക്കൾ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ കൂടുതൽ പേരും ഹെപ്പറ്റൈറ്റിസ് സി പോസിറ്റീവ് ആണ്. ഇത്തരം വ്യക്തികളുമായി സമ്പർക്കത്തിലേർപ്പെടുന്നവരിൽ ഉമിനീർ വഴിയുള്ള രോഗപ്പകർച്ചാ സാധ്യതയുള്ളതിനാൽ, സ്പിറ്റ് ഹൂഡുകൾ ഉപയോഗിക്കുന്നതിലൂടെ ഇത് തടയാമെന്നാണ് കരുതുന്നത്.[1]
എന്നാൽ, തുപ്പലിൽ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങളിൽ നിഗമനം ചെയ്തിട്ടുണ്ട്. [2] ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നിയമപാലക കസ്റ്റഡിയിൽ നിരവധി മരണങ്ങളിൽ സ്പിറ്റ് ഹൂഡുകൾ ഉൾപ്പെട്ടിട്ടുണ്ട്. "
മനുഷ്യാവകാശ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് സ്പിറ്റ് ഹൂഡുകൾ വിമർശിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഉപയോഗം, പ്രാകൃതവും ക്രൂരവും അപമാനകരവുമാണെന്ന് വിമർശകർ വിശേഷിപ്പിക്കുന്നു. ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് സർവീസ് സ്പിറ്റ് ഹൂഡുകൾ ഉപയോഗിക്കാൻ തീരുമാനിച്ചതിനെ മനുഷ്യാവകാശ ഗ്രൂപ്പായ ആംനസ്റ്റി ഇന്റർനാഷണലും പൗരാവകാശ ഗ്രൂപ്പായ ലിബർട്ടിയും പ്രചാരണ ഗ്രൂപ്പായ ഇൻക്വസ്റ്റും അപലപിച്ചു.
{{cite web}}
: Missing or empty |title=
(help)