മുറിവുകൾ, പൊള്ളൽ, കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവ മൂലം കണ്ണിലെകൺജങ്റ്റൈവകോർണിയയുമായി ഒട്ടിച്ചേർന്ന് ടെറിജിയം പോലെ തോന്നുന്ന മെഡിക്കൽ അവസ്ഥയാണ് സ്യൂഡോടെറിജിയം. ബൗമാൻ പ്രോബ് പരിശോധനയിലൂടെ സ്യൂഡോടെറിജിയം ടെറിജിയത്തിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും.[1] എല്ലായിടത്തും ഒട്ടിച്ചേർന്നിട്ടില്ലാത്തതിനാൽ, ചില സ്ഥലങ്ങളിൽ സ്യൂഡോടെറിജിയത്തിൻ്റെ അടിയിലൂടെ പ്രോബ് കടത്താൻ കഴിയും.