ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്റ്റീൽ നിർമ്മാണ കമ്പനിയാണ് സെയിൽ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്.
പ്രതിവർഷം 14,38 ദശലക്ഷം മെട്രിക് ടൺ സ്റ്റീൽ ഉൽപ്പാദിപ്പിയ്ക്കുന്ന സെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാവും ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നുമാണ്.[3] കമ്പനിയുടെ ഹോട്ട് മെറ്റൽ ഉത്പാദനശേഷി 2025 ഓടെ പ്രതിവർഷം 50 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.[4] സെയിലിന്റെ നിലവിലെ ചെയർമാൻ അനിൽ കുമാർ ചൗധരിയാണ്.
സോവിയറ്റ് സഹകരണത്തോടെ രൂപംകൊടുത്ത ഝാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (ബി.എസ്.എൽ) (ഈ പ്ലാന്റ് എന്നത് രാജ്യത്തെ ആദ്യത്തെ സ്വദേശി സ്റ്റീൽ പ്ലാൻറാണ്, ഉപകരണങ്ങളുടെയും, മെറ്റീരിയലുകളുടെയും, അറിവുകളുടെയും കാര്യത്തിൽ തദ്ദേശീയമായ ഉള്ളടക്കത്തോടെ നിർമ്മിച്ച പ്ലാന്റ്).
പശ്ചിമ ബംഗാളിലെഅസൻസോളിലെ ബർൻപൂരിൽ ഐഎൻസിഒ സ്റ്റീൽ പ്ലാൻറ് (ഐഎസ്പി) രാജ്യത്തെ ഏറ്റവും വലിയ ബ്ലാസ്റ്റ് ഫർണസ്സുകളുള്ള പ്ലാൻറ്, 2015 ൽ ആധുനികവത്കരിച്ച ഈ യൂണിറ്റിന് പ്രതിവർഷം 2.9 മില്ല്യൺ ടൺ സ്റ്റീൽ ഉത്പാദിപ്പിക്കാനാകും.[5]