നൈജീരിയൻ ഓൺ-എയർ വ്യക്തിത്വവും എംടിവി ബേസ് ആഫ്രിക്ക, എബോണി ലൈഫ് ടിവി[1][2] എന്നിവയുടെ ടെലിവിഷൻ അവതാരകയുമാണ് സ്റ്റെഫാനി കോക്കർ (ജനനം സ്റ്റെഫാനി ഒമോവൻമി എനിയാഫ് കോക്കർ; നവംബർ 28, 1988),[3][1][4] ജനപ്രിയ നൈജീരിയൻ ടിവി സീരീസ് ടിൻസൽ പ്രോഗ്രാമിൽ[5] 'ഫെക്ക്' ആയും കൂടാതെ ഒരു ജനപ്രിയ സിറ്റ്കോം പ്രോഗ്രാം "ഹസിൽ" എന്ന പ്രോഗ്രാമിൽ "സിണ്ടി" എന്ന പേരിലും അവതരിപ്പിച്ചു.
കോക്കർ ലാഗോസിൽ ജനിച്ചുവെങ്കിലും ഒന്നാം വയസ്സിൽ യുകെയിലെ നോർത്ത് ലണ്ടനിലേക്ക് മാറി.[1][6] "ക്രിസ്തുമതം വളരെ ഗൗരവമായി കാണുന്ന ഒരു ചെറിയ വിദ്യാലയം" എന്ന് അവർ വിശേഷിപ്പിച്ച നോർത്ത് ലണ്ടനിലെ സെന്റ് മേരീസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിൽ ചേർന്നു.[2][7] പിന്നീട് ബ്രൂനെൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടി.[3][6][8][9]
ബ്രൂണലിൽ ആയിരുന്നപ്പോൾ എംടിവി, ചാനൽ ഫോർ, മീഡിയ മുഗൾസ് പിആർ എന്നിവയിൽ പരിശീലനം നേടി.[7][10]
സ്റ്റെഫാനി കോക്കർ 2011-ൽ നൈജീരിയയിലേക്ക് മടങ്ങി.[7][8] "സ്ട്രീറ്റ് റിക്വസ്റ്റ്" എന്ന കൗണ്ട്‌ഡൗൺ ഷോയുടെ അവതാരകയായി എംടിവി ബേസ് ആഫ്രിക്കയിൽ ആദ്യമായി ജോലി നേടി.[2]
അതിനുശേഷം, കൂൾ എഫ്എം മിഡ്ഡേ ഒയാസിസ് ഷോ, എംടിവി ബിഗ് ഫ്രൈഡേ ഷോ (ബാസ്കറ്റ്മൗത്തിനൊപ്പം), ടിൻസൽ ഓൺ ആഫ്രിക്ക മാജിക് തുടങ്ങി വിവിധ പ്രോജക്ടുകളിലും ഷോകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.[12] 2013-ൽ ബോവിക്കും പേളിനുമൊപ്പം ഗിന്നസ് കളർഫുൾ വേൾഡ് ഓഫ് മോർ കൺസേർട്ട് ന്റെ സഹ-ആതിഥേയ ആയി. ഈ പരിപാടി നേരത്തെ അവതാരകൻ ആകാൻ ബോ വോയെ ഷെഡ്യൂൾ ചെയ്തിരുന്നു.[13][14]
2015-ൽ, എക്സ്ക്വസൈറ്റ് മാസികയുടെ "ലവ് എഡിഷന്റെ" കവർ പേജിൽ അവർ പ്രത്യക്ഷപ്പെട്ടു.[15][16][17]
2013 ഡിസംബർ 6 ന് ബെയ്‌ലിസ് നൈജീരിയ സ്റ്റെഫാനി കോക്കറിനെയും വെറോണിക്ക എബി-ഒഡേക്കയെയും ബെയ്‌ലിസ് ബോട്ടിക് ന്യൂ റേഡിയോ ഷോയുടെ അവതാരകരായി പ്രഖ്യാപിച്ചു.[19][20][21]
2014-ൽ, സ്റ്റെഫാനി കോക്കർ നാമനിർദ്ദേശം ചെയ്യപ്പെടുകയും പിന്നീട് എക്സ്ക്വിസിറ്റ് ലേഡി ഓഫ് ദ ഇയർ (ELOY) ന്റെ ടിവി അവതാരകയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[22][23] 2014 ലെനൈജീരിയൻ ബ്രോഡ്കാസ്റ്റേഴ്സ് മെറിറ്റ് അവാർഡിനും (എൻബിഎംഎ) ആ വർഷത്തെ നൈജീരിയൻ ബ്രോഡ്‌കാസ്റ്ററായും തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് പിന്നീട് ഹെലൻ പോൾ നേടി.[24][25]
2017 ഓഗസ്റ്റ് 12 ന് ഗ്രീക്ക് ദ്വീപായ മൈക്കോനോസിൽ വച്ച് സ്റ്റെഫാനി കോക്കർ ഒലുമൈഡ് അഡെറിനോകുനെ വിവാഹം കഴിച്ചു.[26][27] 2019 നവംബറിൽ അവർ ഒരു മകന് ജന്മം നൽകി.[28] അവർ നിലവിൽ ആരിസ് ടിവിയുടെ ദി മോർണിംഗ് ഷോയുടെ ഹോസ്റ്റായി പ്രവർത്തിക്കുന്നു. അവിടെ വ്യവസായ വിദഗ്ധരുമായി ബിസിനസ്സ്, സാങ്കേതികത, വിനോദം എന്നിവ ചർച്ച ചെയ്യുന്നു.