സ്റ്റ്രക്ചറൽ ട്രാൻസ്ഫോർമേഷൻ ഓഫ് ദി പബ്ലിക് സ്ഫിയർ

The Structural Transformation of the Public Sphere (പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം)
കർത്താവ്ജുർഗെൻ ഹേബർമാസ്
യഥാർത്ഥ പേര്Strukturwandel der Öffentlichkeit. Untersuchungen zu einer Kategorie der bürgerlichen Gesellschaft
രാജ്യംജെർമ്മനി
ഭാഷജെർമ്മൻ
വിഷയംPolitics, mass media, sociology, philosophy, democracy
പ്രസിദ്ധീകൃതം1962
മാധ്യമംPrint

1961ൽ പ്രസിദ്ധീകരിക്കപ്പെട്ട ജുർഗെൻ ഹേബർമാസിന്റെ പഠനമാണ് പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം: ബൂർഷ്വാസമൂഹത്തിലെ ഒരു സങ്കൽപ്പത്തെക്കുറിച്ചുള്ള അന്വേഷണം (The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society). തോമസ് ബെർഗെർ, ഫ്രെഡറിക് ലോറൻസ് എന്നിവർ ചേർന്ന് 1981ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആധുനിക സമൂഹത്തേയും ജനാധിപത്യത്തേയും കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനമാണ് ഇത്.

പൊതുമണ്ഡലം

[തിരുത്തുക]
പ്രധാന ലേഖനം: പൊതുമണ്ഡലം

വടക്കൻ യൂറോപ്പിലെ നവോത്ഥാനവുമായി ബന്ധപ്പെട്ടാണ് പൊതുമണ്ഡലം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ഭരണകൂടത്തിനും സ്വകാര്യമണ്ഡലത്തിനും ഇടയിൽ പൊതുജനത്തിന് കൂടിച്ചേരാനും പൊതുവിഷയങ്ങൾ ചർച്ച ചെയ്യാനുമായി സങ്കൽപ്പിക്കപ്പെട്ട ഇടങ്ങളെ പൊതുമണ്ഡലം എന്നു വിശേഷിപ്പിക്കാം.

ജുർഗെൻ ഹേബർമാസ്

[തിരുത്തുക]
ജുർഗെൻ ഹേബർമാസ്

ഹേബർമാസിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം. 18-19 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ആവിർഭവിക്കുന്ന ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ആവിർഭാവവും പിന്നീട് അതിന് സംഭവിക്കുന്ന വിഘടനവുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഫ്യൂഡൽ രാജഭരണ കാലത്ത് രാഷ്ട്രം-സമൂഹം (state-society), പൊതു-സ്വകാര്യ (public-private) എന്നിങ്ങനെ കൃത്യമായ വിഭജനം ഉണ്ടായിരുന്നില്ല. മറിച്ച് 'പൊതു' എന്നു വിശേഷിപ്പിക്കാവുന്ന ഇടം രാജാധികാരത്തിന്റെ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ ആധുനിക സമൂഹത്തിൽ പൊതുഇടം ഭരണകൂടവുമായി വിമർശനാത്മകമായ ബന്ധമാണ് പുലർത്തുന്നത്. ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ആവിർഭാവത്തൊടു കൂടിയാണ് ഇത്തരം വിഭജനം സാധ്യമവുന്നത്. പൊതുജനത്തിന് ചർച്ചകൾ നടത്താനും പൊതുജനാഭിപ്രായം (public opinion) രൂപീകരിക്കാനും പൊതുമണ്ഡലം സഹായിച്ചു. ആധുനിക സാഹിത്യത്തിന്റെ ആവിർഭാവം ഈ മാറ്റത്തെ കാര്യമായി സ്വാധീനിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പൊതുമണ്ഡലം ഉപഭോഗപരതയിലൂന്നിയ ഒരു ജനക്കൂട്ടമായി (mass society) മാറുന്നതിനെക്കുറിച്ചാണ് ഹേബർമാസ് വിശദീകരിക്കുന്നത്. മുതലാളിത്തമാധ്യമങ്ങളുടെ വളർച്ച ഈ മാറ്റത്തിന് പ്രധാനകാരണമായി.ആദ്യം ഹേബർമാസിന്റെ കൃതി പുറത്തുവന്നത് ജർമ്മൻ ഭാഷയിൽ ആയിരുന്നു അത് 1961ൽ ആയിരുന്നു. അതിന് ശേഷം വന്ന ഇംഗ്ലീഷ് പതിപ്പ് അക്കാദമികവേദികളിൽ ഈ കൃതിക്ക് വലിയ സ്വീകാര്യത നൽകി.കൃതിക്ക് ലഭിച്ച സ്വീകാര്യത അദ്ദേഹത്തിന് ഒരു ബുദ്ധിജീവി എന്ന സ്ഥാനം നേടിക്കൊടുത്തു. പൊതുവെ സാമൂഹികശാസ്ത്രപഠനങ്ങളിലും, കലാപഠനങ്ങളിലും മറ്റ് അനവധി മേഖലകളിലും ഇന്ന് ഹേബർമാസിന്റെ പൊതുമണ്ഡലസിദ്ധാന്തം ഉപയോഗിക്കാറുണ്ട്.


അവലംബങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]