സ്വം | |
---|---|
സംവിധാനം | ഷാജി എൻ. കരുൺ |
നിർമ്മാണം | എസ്. ജയചന്ദ്രൻ നായർ |
കഥ | എസ്. ജയചന്ദ്രൻ നായർ |
തിരക്കഥ | ഷാജി എൻ. കരുൺ രഘുനാഥ് പലേരി എസ്. ജയചന്ദ്രൻ നായർ |
അഭിനേതാക്കൾ | അശ്വനി വെണ്മണി ഹരിദാസ് ഗോപി മുല്ലനേഴി |
സംഗീതം | ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി കെ. രാഘവൻ |
ഛായാഗ്രഹണം | ഹരി നയർ |
ചിത്രസംയോജനം | പി. രാമൻ നയർ |
സ്റ്റുഡിയോ | ഫിലിം ഫോക്കസ് |
വിതരണം | മനോരാജ്യം ഫിലിംസ് |
റിലീസിങ് തീയതി | 1994 ഡിസംബർ 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 141 മിനിറ്റ് |
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്വം (My Own).[1] അശ്വനി, വെണ്മണി ഹരിദാസ്, മുല്ലനേഴി, വെൺമണി വിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയും, കെ. രാഘവനും ചേർന്നാണ്. 1994-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള Palme d'Or (ഗോൾഡൻ പാം) പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2] കാൻസ് ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടിട്ടുള്ള ഏക മലയാളചലച്ചിത്രമാണ് സ്വം. മികച്ച ഛായാഗ്രഹണത്തിന് ഉൾപ്പെടെ ആ വർഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും ചിത്രം നേടുകയുണ്ടായി.